TRENDING:

ഉല്ലാസ യാത്ര കെ.എസ്.ആർ.ടി.സി യിൽ മാത്രം മതിയെന്ന് യാത്രക്കാർ ; സ്വകാര്യ ടൂറിസ്റ്റ് ബസിന് പകരം കെ. എസ്. ആർ. ടി. സി ബസ്

Last Updated:

ബുധനാഴ്ച രാവിലെ മൂന്നാറിലേക്ക് പുറപ്പെടാനുള്ള ബസ് സർവ്വീസാണ് സ്വകാര്യ ടൂറിസറ്റ് ബസിനെ ഏൽപ്പിച്ചത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മലപ്പുറം: കെഎസ്ആർടിസി (KSRTC) മുഖേനയുള്ള ഉല്ലാസയാത്ര കെഎസ്ആർടിസി ബസിൽ തന്നെ വേണമെന്ന് യാത്രക്കാർ നിർബന്ധം പിടിച്ചതോടെ മലപ്പുറത്ത് കെ എസ് ആർ ടി സി സജ്ജമാക്കിയ സ്വകാര്യ ടൂറിസ്റ്റ് ബസ് ഒഴിവാക്കേണ്ടി വന്നു. മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് മൂന്നാറിലേക്ക് ഉല്ലാസയാത്രക്ക് സ്വകാര്യ ടൂറിസ്റ്റ് ബസ്  സജ്ജമാക്കിയതിനെതിരെ യാത്രക്കാരുടെ പ്രതിഷേധിക്കുക ആയിരുന്നു.
advertisement

ബുധനാഴ്ച രാവിലെ മൂന്നാറിലേക്ക് പുറപ്പെടാനുള്ള ബസ് സർവ്വീസാണ് സ്വകാര്യ ടൂറിസറ്റ് ബസിനെ ഏൽപ്പിച്ചത്. പ്രതിഷേധത്തിന് ഒടുവിൽ കെ.എസ്.ആർ.ടി.സി ബസ്സ് വിട്ട് നൽകി ആണ് പ്രശ്നം പരിഹരിച്ചത്. കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോക്ക് ഏറെ വരുമാനം നേടി തരുന്ന മൂന്നാർ ഉല്ലാസയാത്രക്കാണ് സ്വകാര്യ ബസുകൾ ഏർപ്പാടാക്കിയത്. ബുധനാഴ്ച യാത്ര പുറപ്പെടാൻ എത്തിയവർ സ്വകാര്യ ബസ് കണ്ട് പ്രതിഷേധിക്കുകയായിരുന്നു.

കെ.എസ്.ആർ.ടി.സി ബസ് പ്രതീക്ഷിച്ചാണ് യാത്രക്ക് ടിക്കറ്റ് എടുത്തത് എന്നും സ്വകാര്യ ബസിൽ യാത്ര ചെയ്യാൻ ഇല്ലെന്നും ആയിരുന്നു  യാത്രക്കാരുടെ നിലപാട്.

advertisement

Also Read-'കെഎൻഎ ഖാദർ RSS പരിപാടിയിൽ പങ്കെടുത്തത് പാർട്ടി നയത്തിന് എതിര്; ഗൗരവത്തോടെ ചർച്ച ചെയ്യും': എംകെ മുനീർ

"യാത്ര കെ.എസ്.ആർ.ടി.സി യിലാണ് എന്നത് കൊണ്ടാണ് ഞങ്ങൾ പോകാൻ തന്നെ തീരുമാനിച്ചത്. ഇപ്പോൾ ഇവിടെ വന്ന് നോക്കുമ്പോൾ പ്രൈവറ്റ് ടൂറിസ്റ്റ് ബസ്. ഇതിൽ എങ്ങനെ ആണ് രണ്ട് ദിവസം യാത്ര ചെയ്യുക. ഇത്ര ദൂരം പോകുക..അത് ശരിയാകില്ല..."

advertisement

" കെ.എസ്.ആർടിസി യിലാണ് ടൂർ എന്നത് കൊണ്ട് മാത്രം ആണ് ഇതിന് തയ്യാറെടുത്തത് . ഇപ്പൊൾ ഇങ്ങിനെ പ്രൈവറ്റ് ബസിൽ പോകാൻ ആണെങ്കിൽ ശരിയാകില്ല. സർക്കാരിന്റെ തന്നെ നല്ലൊരു പദ്ധതി ആയിരുന്നു കെ.എസ്.ആർ ടി സിയിലെ ഉല്ലാസയാത്ര. അതിപ്പോൾ ഇങ്ങനെ നശിപ്പിക്കുക ആണ്. "

Also Read-'മരണത്തിന് കാരണക്കാർ ഇവർ'; സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടശേഷം അച്ഛനും മകനും ടാങ്കർ ലോറിയിലേക്ക് കാർ ഇടിച്ചു കയറ്റി മരിച്ചു

advertisement

അതേസമയം ഉല്ലാസയാത്രക്ക് സ്വകാര്യ ടൂറിസം ബസുകൾ വാടകയ്ക്ക് എടുത്താൽ മതിയെന്ന് ആണ് കെഎസ്ആർടിസി മാനേജ്മെന്റ് തീരുമാനം. ഇതിൻറെ അടിസ്ഥാനത്തിൽ ആണ് ഇവിടെയും സ്വകാര്യ ടൂറിസ്റ്റ് ബസ് സജ്ജമാക്കിയത്. ബജറ്റ് ടൂർ പാക്കേജുകൾ വിപുലമാക്കിയതിന്റെ അടിസ്ഥാനത്തിൽ ആണ് ഇത്തരം ഒരു തീരുമാനം വന്നത് എന്നായിരുന്നു അധികൃതരുടെ വിശദീകരണം.

യാത്രക്കാരുടെ പ്രതിഷേധം ശക്തമാക്കിയതോടെ മലപ്പുറം എസ്.ഐ അമീറലിയുടെ നേതൃത്വത്തിൽ പോലീസ് ഡിപ്പോയിലെത്തി. പോലീസ് യാത്രക്കാരുമായും ഡിപ്പോ അധികൃതരുമായി ചർച്ച നടത്തിയതിനെ  തുടർന്ന് ആണ് പ്രശ്നം പരിഹരിച്ചത്. ഒടുവിൽ  കെ.എസ്.ആർ.ടി.സി ബസ് തന്നെ വിട്ട് നൽകിയതോടെ ആണ് മൂന്നാർ ഉല്ലാസയാത്ര യുടെ അനിശ്ചിതത്വം നീങ്ങിയത്.

advertisement

കെഎസ്ആർടിസി മലപ്പുറം ഡിപ്പോ ആണ് ഉല്ലാസയാത്ര പാക്കേജിന് തുടക്കമിട്ടത്. മലപ്പുറം മൂന്നാർ ട്രിപ്പുകൾ വൻ വിജയമായതോടെ വാൽപ്പാറ, വയനാട് ആലപ്പുഴ തുടങ്ങി വിവിധ ഇടങ്ങളിലേക്ക് ഉല്ലാസയാത്ര വ്യാപിപ്പിച്ചു. മലപ്പുറത്തെ വിവിധ സബ് ഡിപ്പോകളും മറ്റ് ജില്ലാ ഡിപ്പോകളും മലപ്പുറത്തെ പിന്തുടർന്നപ്പോൾ കെഎസ്ആർടിസി ഉല്ലാസയാത്ര ഒരു തരംഗം തന്നെ തീർത്തു.കോവിഡ് കാല നിയന്ത്രണങ്ങൾ അവസാനിച്ച ആശ്വാസത്തോടെ ആളുകൾ യാത്ര ചെയ്യാൻ തുടങ്ങിയപ്പോൾ അതിൻ്റെ നേട്ടം കെഎസ്ആർടിസിക്ക് ലഭിച്ചത് ഉല്ലാസയാത്ര പാക്കേജുകൾ കൊണ്ട് കൂടിയാണ്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ചരിത്രത്തിൽ ആദ്യമായി ലക്ഷ്യമിട്ട വരുമാനം മലപ്പുറം ഡിപ്പോ അടക്കം പല ഡിപ്പോകളും നേടിയത് ഈ ഉല്ലാസയാത്ര പാക്കേജുകൾ കൊണ്ട് കൂടി ആയിരുന്നു. മെയ് 31 നാണ് ഉല്ലാസയാത്രക്ക് സ്വകാര്യ ടൂറിസ്റ്റ് ബസ് വാടകക്ക് എടുക്കാൻ സര്ക്കാര് നിർദേശം വന്നത്. കൂടുതൽ ബസുകൾ നിരത്തിൽ ഇറക്കുന്നതിന്റെ ഭാഗമായി ആണ് ഈ തീരുമാനം എന്ന് ആണ് വിശദീകരണം.മലപ്പുറം ഡിപ്പോയിൽ മാത്രം ആണ് നിലവിൽ ടൂറിസ്റ്റ് ബസ് വാടകക്ക് എടുത്തിട്ടുള്ളത്. അതിന് ശേഷം മൂന്ന് യാത്രകൾ ഈ ബസ് ഉപയോഗിച്ച് പോയി വരുകയും ചെയ്തിട്ടുണ്ട്.  സി ഐ ടി യു അടക്കമുള്ള തൊഴിലാളി യൂണിയനുകൾ ഈ പരിഷ്കാരം എതിർത്ത് രംഗത്ത് വന്നിട്ടുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഉല്ലാസ യാത്ര കെ.എസ്.ആർ.ടി.സി യിൽ മാത്രം മതിയെന്ന് യാത്രക്കാർ ; സ്വകാര്യ ടൂറിസ്റ്റ് ബസിന് പകരം കെ. എസ്. ആർ. ടി. സി ബസ്
Open in App
Home
Video
Impact Shorts
Web Stories