KNA Khader| 'കെഎൻഎ ഖാദർ RSS പരിപാടിയിൽ പങ്കെടുത്തത് പാർട്ടി നയത്തിന് എതിര്; ഗൗരവത്തോടെ ചർച്ച ചെയ്യും': എംകെ മുനീർ
- Published by:Naseeba TC
- news18-malayalam
Last Updated:
KNA ഖാദറിന്റെ വിശദീകരണം കൂടി കേൾക്കുമെന്നും എംകെ മുനീർ
കോഴിക്കോട്: മുസ്ലീം ലീഗ് നേതാവും മുൻ എംഎൽഎയുമായ കെ.എൻ.എ ഖാദർ (KNA Khader)RSS പരിപാടിയിൽ പങ്കെടുത്ത സംഭവം പാർട്ടി നയത്തിന് എതിരാണെന്ന് എംകെ മുനീർ. ഉന്നതാധികാര സമിതിയുടെ അനുമതിയില്ലാതെയാണ് അദ്ദേഹം പരിപാടിയിൽ പങ്കെടുത്തത്.
ഇക്കാര്യം പാർട്ടി ഗൗരവത്തോടെ ചർച്ച ചെയ്യും. KNA ഖാദറിന്റെ വിശദീകരണം കൂടി കേൾക്കുമെന്നും എംകെ മുനീർ കോഴിക്കോട് പറഞ്ഞു.
കോഴിക്കോട് ചാലപ്പുറത്ത് കേസരി മാധ്യമ പഠന കേന്ദ്ര ക്യാമ്പസില്‍ ധ്യാനബുദ്ധ പ്രതിമയുൾപ്പെടുന്ന സ്‌നേഹബോധി അങ്കണത്തിന്റെ അനാച്ഛാദന ചടങ്ങിലാണ് കെഎൻഎ ഖാദർ പങ്കെടുത്തത്.
അതേസമയം വിഷയത്തിൽ ലീഗ് അധ്യക്ഷൻ സാദിഖ് അലി ശിഹാബ് തങ്ങൾ മാധ്യമങ്ങളെ കാണുന്നുണ്ട്.
advertisement
നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് സ്ഥാനാർഥിയായിരുന്ന ഗുരുവായൂരിലെ ക്ഷേത്രത്തിന്റെ പുറത്ത് നിന്ന് കാണിക്ക അര്‍പ്പിക്കാനെ തനിക്ക് കഴിഞ്ഞുള്ളുവെന്നും അകത്ത് കയറാന്‍ സാധിച്ചിട്ടില്ലെന്നും കെഎൻഎ ഖാദർ പറഞ്ഞു. വടക്കേയിന്ത്യയിൽ ഉള്‍പ്പെടെ നിരവധി ക്ഷേത്രങ്ങളില്‍ തനിക്ക് പോകാന്‍ സാധിച്ചിട്ടുണ്ട്. ഇവിടെ പോകാന്‍ സാധിക്കില്ല. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ആഗ്രഹമുണ്ട്.
എന്തുകൊണ്ടാണ് തനിക്ക് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാൻ കഴിയാത്തത് എന്ന് സംഘപരിവാർ സൈദ്ധാന്തികനും പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകനുമായ ജെ. നന്ദകുമാറിനോട് കെഎൻഎ ഖാദർ ചോദിച്ചു. എല്ലാ മതങ്ങളേയും ബഹുമാനിക്കുന്നതാണ് രാജ്യത്തിന്റെ ആശയമെന്ന് നന്ദകുമാർ മുഖ്യപ്രഭാഷണത്തിൽ പറഞ്ഞിരുന്നു. ഭഗവത് ഗീതയും ബുദ്ധനെയും ഉദ്ധരിച്ച് ജെ.നന്ദകുമാര്‍ നടത്തിയ പ്രസംഗത്തെ പരാമർശിച്ചായിരുന്നു ഖാദറിന്റെ പ്രസംഗം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 22, 2022 12:21 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
KNA Khader| 'കെഎൻഎ ഖാദർ RSS പരിപാടിയിൽ പങ്കെടുത്തത് പാർട്ടി നയത്തിന് എതിര്; ഗൗരവത്തോടെ ചർച്ച ചെയ്യും': എംകെ മുനീർ


