TRENDING:

ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: ഒളിവിലായിരുന്ന ബിജെപി മുൻ പഞ്ചായത്തംഗം കീഴടങ്ങി

Last Updated:

മുതിർന്ന ബിജെപി നേതാക്കളുടെ വിശ്വസ്തൻ എന്ന് ധരിപ്പിച്ചാണ് പണം തട്ടിയത്. പലരിൽ നിന്നുമായി ഒരു കോടിയിലേറെ രൂപ തട്ടിയെടുത്തെന്നാണ് കേസ്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ചെങ്ങന്നൂർ: റെയിൽവേയിലും ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യിയലും (എഫ്സിഐ) ജോലി വാഗ്ദാനം ചെയ്ത് ചെയ്ത് പണം തട്ടിയ കേസിൽ ഒളിവിലായിരുന്ന ബിജെപി മുൻ പഞ്ചായത്തംഗം പൊലീസിൽ കീഴടങ്ങി. മുളക്കുഴ കാരയ്ക്കാട് മലയിൽ സനു എൻ നായരാണ് ഇന്നലെ ചങ്ങന്നൂർ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്.
news18
news18
advertisement

സനുവിന്റെ കൂട്ടാളിയായ ബുധനൂർ താഴുവേലിൽ രാജേഷ് കുമാറും കീഴടങ്ങി. കേസിൽ ഇനിയും പ്രതികൾ പിടിയിലാകാനുണ്ട്. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ അരീക്കര ഡിവിഷനിൽ നിന്ന് ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്തിലേക്ക് എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നയാളാണ് സനു.

സനു, രാജേഷ്, എറണാകുളം തൈക്കുടം വൈറ്റില മുണ്ടേലി നടയ്ക്കാവിൽ വീട്ടിൽ ലെനിൻ മാത്യു എന്നിവർക്കെതിരെ പത്തനംതിട്ട കല്ലറക്കടവ് മാമ്പറ നിതിൻ ജി കൃഷ്ണ അടക്കം ഒമ്പത് പേർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

advertisement

മുതിർന്ന ബിജെപി നേതാക്കളുടെ വിശ്വസ്തൻ എന്ന് ധരിപ്പിച്ചാണ് പണം തട്ടിയത്. പലരിൽ നിന്നുമായി ഒരു കോടിയിലേറെ രൂപ തട്ടിയെടുത്തെന്നാണ് കേസ്. ബിജെപി കേന്ദ്ര മന്ത്രിമാർക്കും നേതാക്കൾക്കുമൊപ്പമുള്ള ഫോട്ടോകൾ കാണിച്ചാണ് വിശ്വാസ്യത ഉറപ്പുവരുത്തിയത്.

You may also like:ഒളിംപ്യൻ മയൂഖ ജോണിക്കെതിരെ കേസ്; സുഹൃത്തിന്റെ ലൈംഗിക പീഡന പരാതി തുറന്നു പറഞ്ഞതിന്

എഫ്സിഐ കേന്ദ്ര ബോർജ് അംഗമാണെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. എഫ്സിഐയുടെ ബോർഡ് വെച്ച കാറും ഇതിനായി ഉപയോഗിച്ചിരുന്നു. ചെന്നൈ, ഡൽഹി എന്നിവിടങ്ങളിൽ എഫ്സിഐ ഓഫീസുകൾക്ക് സമീപമുള്ള ഹോട്ടലുകളിൽ താമസിപ്പിച്ച് അഭിമുഖം നടത്തിയെന്നും പരാതിയിൽ പറയുന്നു.

advertisement

ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ എഞ്ചിനീയര്‍ മുതല്‍ പല തസ്തികകളില്‍ ജോലി നല്‍കാമെന്ന് വിശ്വസിപ്പിച്ചായിരുന്നു പണം തട്ടിയത്. കല്ലറക്കടവ് സ്വദേശി നിതിൻ നൽകിയ പരാതി പ്രകാരം ഇയാളിൽ നിന്നു മാത്രം 20 ലക്ഷത്തിലധികം രൂപ പ്രതികള്‍ തട്ടിയെടുത്തിട്ടുണ്ട്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ആറ് മാസത്തിനകം എഫ്.സി.ഐയില്‍ എഞ്ചിനീയറാക്കാമെന്ന് വിശ്വസിപ്പിച്ച് 2019 ഒക്ടോബറില്‍ 10 ലക്ഷം രൂപ വാങ്ങി. മൂന്നാംപ്രതി ലെനിന്‍ മാത്യു എഫ്.സി.ഐ. ബോര്‍ഡ് അംഗമാണെന്ന് വിശ്വസിപ്പിച്ചു. എഫ്.സി.ഐയുടെ ബോര്‍ഡ് വെച്ച കാറില്‍ വന്നിറങ്ങിയാണ് പണം കൊണ്ടുപോയത്. തുടര്‍ന്ന് 2020 മേയ് മാസത്തില്‍ 10 ലക്ഷം രൂപ കൂടി വാങ്ങിയ ശേഷം വ്യാജ നിയമന ഉത്തരവ് നല്‍കി.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: ഒളിവിലായിരുന്ന ബിജെപി മുൻ പഞ്ചായത്തംഗം കീഴടങ്ങി
Open in App
Home
Video
Impact Shorts
Web Stories