ചാലക്കുടി: ഒളിമ്പ്യൻ മയൂഖ ജോണിക്കെതിരെ കേസ്. സുഹൃത്തിന്റ ലൈംഗിക പീഡന പരാതിയുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തിന് എതിരെയാണ് മയൂഖ ജോണിക്കെതിരെ കേസെടുത്തിരിക്കുന്നത്. അപകീർത്തിപ്പെടുത്തിയതിനും ഗൂഢാലോചനയ്ക്കുമാണ് കേസ്.
ചാലക്കുടി കോടതിയുടെ നിർദേശാനുസരണം ആളൂർ പോലീസ് ആണ് കേസ് എടുത്തിരിക്കുന്നത്. മുരിയാട് എംപറർ ഇമ്മാനുവൽ പ്രസ്ഥാനത്തിന്റെ ട്രസ്റ്റികൾക്ക് എതിരെയും കേസ് എടുത്തിട്ടുണ്ട്. മയൂഖ ജോണി അടക്കം പത്ത് പേർക്കെതിരെയാണ് കേസ്.
മുരിയാട് എംപറർ ഇമ്മാനുവൽ പ്രസ്ഥാനത്തിന്റെ പരമാധികാരി നിഷ സെബാസ്റ്റ്യൻ, ട്രസ്റ്റിമാരായ ഉമേഷ് ജോസ്, നവീൻ പോൾ, പി.പി.ഷാന്റോ എന്നിവർക്കും മറ്റ് 6 പേർക്കും എതിരെ കേസെടുക്കാനാണ് ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി നിർദേശിച്ചത്. ഇവിടെ ട്രസ്റ്റി ആയിരുന്ന സാബു നൽകിയ പരാതിയിലാണ് ഉത്തരവ്.
2016 ൽ തന്റെ സുഹൃത്തിനെ ചാലക്കുടി മുരിങ്ങൂർ സ്വദേശിയായ ചുങ്കത്ത് ജോൺസൺ വീട്ടിൽ കയറി ബലാത്സംഗം ചെയ്തു എന്നായിരുന്നു മയൂഖ ജോണി വെളിപ്പെടുത്തിയത്. വനിതാകമ്മീഷൻ മുൻ അധ്യക്ഷയായിരുന്ന എം സി ജോസഫൈൻ പ്രതിക്ക് വേണ്ടി രംഗത്തെത്തിയെന്നും മയൂഖ ആരോപിച്ചിരുന്നു.
ജോൺസന്റെ സുഹൃത്ത് സാബു നൽകിയ പരാതിയിലാണ് മയൂഖ ജോണിക്കെതിരെ കേസെടുത്തിരിക്കുന്നത്.
You may also like:80:20 ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് പുനഃക്രമീകരിക്കാനുള്ള തീരുമാനം: സര്‍ക്കാറിനെതിരെ കാന്തപുരവും സമസ്തയും
സുഹൃത്തിന് നേരിട്ട ആക്രമണത്തിൽ എസ് പി പൂങ്കുഴലിക്ക് പരാതി നൽകിയിരുന്നു. എന്നാൽ, ഈ കേസിന്റെ കാര്യത്തിൽ മോശം സമീപനമാണ് പൊലീസിൽ നിന്ന് ഉണ്ടായത്.സംഭവത്തിൽ വനിതാകമ്മീഷൻ അധ്യക്ഷയായിരുന്ന എം സി ജോസഫൈൻ പ്രതികൾക്കായി ഇടപെട്ടുവെന്നും എന്നാൽ പ്രതി ഇപ്പോഴും പെൺകുട്ടിയെ മാനസികമായി പീഡിപ്പിക്കുകയാണെന്നും മയൂഖ ആരോപിച്ചിരുന്നു.
You may also like:സിനിമ സംവിധാനം ചെയ്യാൻ ആഗ്രഹമുണ്ടോ? എങ്കിൽ ഇതാ നിങ്ങൾക്കായി 'മാറ്റിനി ഡയറക്ടേഴ്സ് ഹണ്ട്'
സാമ്പത്തിക - രാഷ്ട്രീയ പിൻബലമുള്ള പ്രതി സ്വാധീനം ഉപയോഗിച്ച് നടപടികൾ വൈകിപ്പിക്കുകയാണെന്നും കുറ്റപ്പെടുത്തി. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് പ്രതി പെൺകുട്ടിയുടെ വീട്ടിൽ കയറി ബലാത്സംഗം ചെയ്യുകയും നഗ്നവീഡിയോ ചിത്രീകരിക്കുകയുമായിരുന്നു. 2016 ജൂലൈ മാസത്തിൽ ആയിരുന്നു സംഭവം.
കൊല്ലത്ത് കിണർ വൃത്തിയാക്കാനിറങ്ങിയ നാലുപേർ മരിച്ചു; രക്ഷിക്കാനിറങ്ങിയ ഫയർഫോഴ്സ് അംഗം കുഴഞ്ഞുവീണു
കിണർ കുഴിക്കുന്നതിനിടെ അപകടത്തിൽപെട്ട നാല് തൊഴിലാളികൾ മരിച്ചു. കൊല്ലം കുണ്ടറ പെരുമ്പുഴ കോവിൽമുക്കിൽ ഇന്ന് 11.30 ഓടെയാണ് ദാരുണമായ അപകടം നടന്നത്. കുണ്ടറ സ്വദേശികളായ രാജൻ (35), സോമരാജൻ ( 54), ശിവപ്രസാദ് (24), മനോജ് (32) എന്നിവരാണ് മരിച്ചത്.
അപകടത്തിൽപെട്ടവരെ പുറത്തെത്തിക്കുന്നതിനിടെ ഒരു ഫയർഫോഴ്സ് ഉദ്യേഗസ്ഥൻ കുഴഞ്ഞുവീണു. ഇദ്ദേഹത്തെയും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
തിരുവനന്തപുരം സ്വദേശി പുതിയ വീട് നിർമിക്കുന്നതിന്‍റെ ഭാഗമായി പുതിയ കിണർ കുഴിക്കുകയായിരുന്നു. 75 അടിയോളം താഴ്ചയുള്ള ഇടുങ്ങിയ കിണറിൽ ആദ്യം രണ്ട് തൊഴിലാളികളാണ് ഇറങ്ങിയത്. ഇവർ ശ്വാസം കിട്ടാതെ കുഴഞ്ഞുവീണതിനെ തുടർന്ന് രക്ഷിക്കാനായി ഇറങ്ങിയതാണ് മറ്റു തൊഴിലാളികൾ. കിണറിലിറങ്ങിയ നാലു തൊഴിലാളികളും ശ്വാസം കിട്ടാതെ കിണറിൽ കുഴഞ്ഞു വീഴുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.