കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ അടൂരിൽ മത്സരിച്ചിരുന്നു. രണ്ട് തവണ ജില്ലാ പഞ്ചായത്തംഗമായും ചെന്നീർക്കര ഗ്രാമപഞ്ചായത്തംഗമായും സേവനമനുഷ്ഠിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, ആക്‌ടിംഗ് പ്രസിഡന്റ് സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. രണ്ട് തവണ യൂത്ത് കോൺഗ്രസിന്റെ ജില്ലാ അദ്ധ്യക്ഷനായി. കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല അടക്കം മുതിർന്ന നേതാക്കൾ ആശുപത്രിയിൽ എത്തിച്ചേർന്നിട്ടുണ്ട്. സജിതാമോൾ ആണ് ഭാര്യ. മക്കൾ: ശിവ കിരൺ, ശിവ ഹർഷൻ.
പാര്‍ട്ടിയോടും പ്രവര്‍ത്തകരോടും അങ്ങേയറ്റത്തെ ആത്മാര്‍ത്ഥത കാട്ടിയ സത്യസന്ധനായ പൊതുപ്രവര്‍ത്തകനും കോണ്‍ഗ്രസ് നേതാവുമായിരുന്നു എം.ജി കണ്ണനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അനുശോചിച്ചു. കെ.എസ്.യു യൂത്ത് കോണ്‍ഗ്രസ് നേതാവായി രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച എം.ജി കണ്ണന് ചുരുങ്ങിയ കാലംകൊണ്ട് പത്തനംതിട്ട ജില്ലയില്‍ കോണ്‍ഗ്രസിന്റെ തലയെടുപ്പുള്ള നേതാവായി മാറാന്‍ സാധിച്ചു. കോണ്‍ഗ്രസ് കുടുംബത്തിലെ പുതുതലമുറയില്‍പ്പെട്ട ജനകീയ നേതാവിനെയാണ് നഷ്ടമായത്. അദ്ദേഹത്തിന്റെ വിയോഗം പൊതുരംഗത്തും നികത്താനാകാത്ത നഷ്ടമാണെന്നും വിഡി സതീശൻ പറഞ്ഞു.
advertisement
മികച്ച പൊതുപ്രവർത്തകനും മനുഷ്യസ്നേഹിയുമായിരുന്നു എം.ജി കണ്ണനെന്നും ഏത് പൊതുകാര്യത്തിനും എന്നും മുൻപന്തിയിൽ ഉണ്ടായിരുന്ന അദ്ദേഹത്തിൻറെ മരണം കോൺഗ്രസ് പ്രസ്ഥാനത്തിന് തന്നെ കനത്ത നഷ്ടമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.