TRENDING:

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗിക്ക് പിന്നാലെ ഡോക്ടറും ലിഫ്റ്റിൽ കുടുങ്ങി

Last Updated:

ഏതാണ്ട് അരമണിക്കൂറോളം ഇവര്‍ ലിഫ്റ്റില്‍ കുടുങ്ങി.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രോഗിക്ക് പിന്നാലെ ഡോക്ടറും ലിഫ്റ്റില്‍ കുടുങ്ങി. അത്യാഹിത വിഭാഗത്തില്‍ നിന്നും സിടി സ്‌കാനിലേക്ക് പോകുന്ന ലിഫ്റ്റിലാണ് കുടുങ്ങിയത്. ഡോക്ടറുടെ കൂടെ രോഗിയും ഉണ്ടായിരുന്നു. സംഭവത്തെ തുടർന്ന് ഡോക്ടര്‍ ലിഫ്റ്റിലെ അലാറം മുഴക്കുകയും ഫോണില്‍ വിളിക്കുകയും ചെയ്തു. ഇതോടെ ബന്ധപ്പെട്ട ജീവനക്കാരെത്തി ലിഫ്റ്റില്‍ കുടുങ്ങിയവരെ പുറത്തെത്തിച്ചു. ഏതാണ്ട് അരമണിക്കൂറോളം ഇവര്‍ ലിഫ്റ്റില്‍ കുടുങ്ങി.
advertisement

Also read-ലിഫ്റ്റിൽ നിന്ന് രക്ഷപ്പെടില്ലെന്ന് തോന്നിയപ്പോൾ മരണക്കുറിപ്പെഴുതി കൈവരിയിൽ തൂക്കിയിട്ടു'; രവീന്ദ്രന്‍ നായര്‍

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കഴിഞ്ഞദിവസം തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ലിഫ്റ്റില്‍ രോഗി കുടുങ്ങിയത് വിവാദമായിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് ഉള്ളൂര്‍ സ്വദേശി രവീന്ദ്രന്‍ നായര്‍ ലിഫ്റ്റില്‍ കുടുങ്ങിയത്. നിയമസഭയിലെ താല്‍ക്കാലിക ജീവനക്കാരനാണ്. രണ്ടു ദിവസത്തിന് ശേഷം കഴിഞ്ഞ ദിവസം രാവിലെ ലിഫ്റ്റ് ഓപ്പറേറ്റർ സാങ്കേതിക പ്രശ്നം പരിഹരിക്കുന്നതിനിടയിലാണ് ലിഫ്റ്റിനുള്ളിൽ അബോധാവസ്ഥയിൽ കിടക്കുന്ന വയോധികനെ കണ്ടെത്തിയത്. മലമൂത്ര വിസർജ്യങ്ങൾക്ക് നടുവിൽ കിടക്കുന്ന നിലയിലായിരുന്നു രവീന്ദ്രൻ നായർ.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗിക്ക് പിന്നാലെ ഡോക്ടറും ലിഫ്റ്റിൽ കുടുങ്ങി
Open in App
Home
Video
Impact Shorts
Web Stories