രതീഷിന്റെ മാതാവ് രാധാമണി ( 65) ആംബുലൻസിന്റെ ഡ്രൈവർ പോത്താനിക്കാട് സ്വദേശി അൻസൽ (26) എന്നിവർക്കാണ് പരിക്കേറ്റത്. രാധാമണിയെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും അൻസലിനെ എറണാകുളത്തെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആദ്യം ലോറിയിൽ ഇടിച്ച ആംബുലൻസ് പിന്നീട് മൺതിട്ടയിൽ ഇടിച്ചാണ് നിന്നത്.
Also read-റോഡരികിൽ നിർത്തിയിട്ട ലോറിയ്ക്ക് പിന്നിൽ ജീപ്പിടിച്ച് അപകടം; മുടിയേറ്റ് കലാകാരൻ മരിച്ചു
രോഗിയായ രതീഷിനെ ആദ്യം കോതമംഗലത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെ നിന്ന് കോട്ടയത്തിന് കൊണ്ടുപോകാൻ നിർദേശിക്കുകയായിരുന്നു. ഇതനുസരിച്ച് കോതമംഗലത്ത് നിന്നും വിളിച്ച ആംബുലൻസിൽ കോട്ടയത്തിന് പോകുമ്പോഴാണ് അപകടം ഉണ്ടായത്. ആംബുലൻസിൽ രതീഷിന്റെ കൊച്ചച്ചൻ സതീശനും ആംബുലൻസ് ഡ്രൈവറുടെ സഹായിയുമുണ്ടായിരുന്നു. ഇവർ രണ്ടുപേരും പരിക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു .കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിനുശേഷം സംസ്കാരം നടത്തി. പിതാവ് പരേതനായ രാജൻ. സഹോദരി: സ്മിത.
advertisement