തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസിൽ നിന്ന് അറസ്റ്റ് ചെയ്യപ്പെട്ട് പുറത്തിറങ്ങുന്നതിനിടയിലായിരുന്നു പിസി ജോർജിന്റെ പ്രതികരണം. ഉമ്മൻചാണ്ടിക്കെതിരെ സാക്ഷി പറയണമെന്ന് പരാതിക്കാരി ആവശ്യപ്പെട്ടിരുന്നു. അത് നിരസിച്ചതിലുള്ള വൈരാഗ്യമാണ് പരാതിക്ക് പിന്നിൽ. വസ്തുത തെളിയിച്ച് പുറത്തു വരുമെന്നും പിസി ജോർജ് പറഞ്ഞു.
അതേസമയം, മാധ്യമപ്രവർത്തകയോടും പിസി ജോർജ് മോശമായി പെരുമാറി. പരാതിക്കാരിയുടെ പേര് പറഞ്ഞത് ചൂണ്ടിക്കാട്ടിയപ്പോൾ വനിതാ മാധ്യമപ്രവർത്തകയോട് മോശമായ രീതിയിലായിരുന്നു പിസിയുടെ പ്രതികരണം. ഇതോടെ മാധ്യമപ്രവർത്തകരുമായും പിസി ജോർജ് കയർത്തു.
ഇന്ന് രാവിലെ സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട ഗൂഡാലോചന കേസിൽ തൈക്കാട് ഗസ്റ്റ് ഹൗസിൽ ചോദ്യം ചെയ്യലിന് ഹാജരായതായിരുന്നു പിസി ജോർജ്. ഇതിനിടയിലാണ് പുതിയ കേസ് ചുമത്തപ്പട്ടതും അറസ്റ്റുണ്ടായതും.
advertisement
Also Read-പിസി ജോർജ് പീഡനക്കേസിൽ അറസ്റ്റിൽ
സോളാർ പീഡനക്കേസിലെ പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പിസി ജോർജിനെതിരെ പുതിയ കേസെടുത്തത്. ഈ വര്‍ഷം ഫെബ്രുവരി 10ാം തീയതി തൈക്കാട് ഗസ്റ്റ്ഹൗസില്‍ വിളിച്ച് വരുത്തി പിസി ജോർജ് കടന്നുപിടിച്ചുവെന്നും ഫോണിലൂടെ അശ്ലീല സന്ദേശങ്ങള്‍ അയച്ചുവെന്നുമാണ് പരാതി.
Also Read-മുറിയിൽ വിളിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചു'; പി.സി ജോർജിനെതിരായ എഫ്ഐആർ പുറത്ത്
സ്ത്രീത്വത്തെ അപമാനിച്ചുവെന്നാണ് പിസി ജോർജിനെതിരായ കേസ്. 354,354(A) വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
സ്വപ്‌ന സുരേഷ് മുഖ്യമന്ത്രിക്കെതിരെ നല്‍കിയ മൊഴി പുറത്തു വന്നതിന് പിന്നാലെ സോളാര്‍ പീഡന കേസ് പരാതിക്കാരിയും പി.സി ജോര്‍ജുമായുള്ള സംഭാഷണം പുറത്തുവന്നിരുന്നു. ഈ സംഭാഷണം നടന്നതായി പരാതിക്കാരിയും സമ്മതിച്ചിരുന്നു. ഇതേ ദിവസം തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി.
പരാതിക്കാരിയുടെ രഹസ്യ മൊഴിയിൽ പേടിയില്ലെന്നായിരുന്നു ചോദ്യം ചെയ്യലിന് എത്തിയപ്പോൾ രാവിലെ മാധ്യമങ്ങളോട് പറഞ്ഞത്. കണ്ടിട്ടുള്ള നേതാക്കളിൽ ഏറ്റവും മാന്യൻ താൻ ആണെന്ന് യുവതി മുൻപ് പറഞ്ഞിട്ടുണ്ടെന്നും പിസി പറഞ്ഞിരുന്നു.
