HOME /NEWS /Kerala / PC George | 'മുറിയിൽ വിളിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചു'; പി.സി ജോർജിനെതിരായ എഫ്ഐആർ പുറത്ത്

PC George | 'മുറിയിൽ വിളിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചു'; പി.സി ജോർജിനെതിരായ എഫ്ഐആർ പുറത്ത്

പി.സി. ജോർജ്

പി.സി. ജോർജ്

തൈക്കാട് ഗസ്റ്റ് ഹൗസിൽ വെച്ചാണ് സംഭവം. ഫെബ്രുവരി പത്തിന് പി.സി ജോർജ് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതി, മ്യൂസിയം പൊലീസ് സ്റ്റേഷനിലെത്തിയാണ് യുവതി നൽകിയത്

  • Share this:

    തിരുവനന്തപുരം: പി. സി ജോർജിനെതിരായ ലൈംഗിക പീഡന കേസിലെ എഫ്ഐആറും പരാതിയുടെ വിശദാംശങ്ങളും പുറത്ത്. സർക്കാർ ഗസ്റ്റ് ഹൗസിലെ മുറിയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതിക്കാരി മൊഴി നൽകിയിരിക്കുന്നത്. തൈക്കാട് ഗസ്റ്റ് ഹൗസിൽ വെച്ചാണ് സംഭവം. ഫെബ്രുവരി പത്തിന് പി.സി ജോർജ് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതി, മ്യൂസിയം പൊലീസ് സ്റ്റേഷനിലെത്തിയാണ് യുവതി നൽകിയത്.

    പി.സി ജോർജ് പ്രതിയായ സ്വർണക്കടത്ത് ഗൂഢാലോചന കേസിലെ സാക്ഷിയായ പരാതിക്കാരി, കഴിഞ്ഞ ദിവസം അന്വേഷണസംഘത്തിന് മൊഴി നൽകിയിരുന്നു. ഈ മൊഴിയിലാണ് പി.സി ജോർജ് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന വിവരമുള്ളത്. തുടർന്ന് യുവതിയുടെ മൊഴിയെടുത്ത ഉദ്യോഗസ്ഥർ നേരിട്ടെത്തി പരാതി നൽകാൻ നിർദേശിക്കുകയായിരുന്നു.

    സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നയെക്കുറിച്ച് അറിയാൻ വേണ്ടി പി.സി ജോർജ് തന്നെ ഫോണിൽ വിളിച്ചു. സ്വപ്നയെക്കുറിച്ച് പറഞ്ഞു തുടങ്ങിയപ്പോൾ, ഫോണിൽ പറയേണ്ടെന്നും നേരിട്ട് സംസാരിക്കാമെന്നും പി.സി ജോർജ് പറഞ്ഞു. തൈയ്ക്കാട് ഗസ്റ്റ് ഹൗസിലെ 404-ാം നമ്പർ മുറിയിൽ താൻ ഉണ്ടെന്നും, അവിടേക്ക് വരാനും പി.സി ജോർജ് നിർദേശിച്ചു. സജു എന്നയാളുടെ ഓട്ടോറിക്ഷയിൽ മകനൊപ്പമാണ് യുവതി ഗസ്റ്റ് ഹൗസിൽ എത്തിയത്. മുറിയിൽ എത്തിയപ്പോൾ മകനോട് പുറത്ത് ഗൺമാനോടൊപ്പം ഇരിക്കാൻ പി. സി ജോർജ് ആവശ്യപ്പെട്ടു. ഈ സമയം മുറിയിൽ ഉണ്ടായിരുന്ന തൊടുപുഴ സ്വദേശി അനിലിനെ തനിക്ക് പരിചയപ്പെടുത്തിയതായും യുവതി പരാതിയിൽ സൂചിപ്പിച്ചിട്ടുണ്ട്.

    അൽപ്പസമയത്തിനകം അനിൽ പുറത്തേക്കുപോകുകയും അതിനുശേഷം പി.സി ജോർജ് മുറി അകത്തുനിന്ന് അടയ്ക്കുകയും ചെയ്തു. തുടർന്ന് അശ്ലീലച്ചുവയോട് സംസാരിക്കുകയും ലൈംഗികബന്ധത്തിന് പ്രേരിപ്പിക്കുകയും ചെയ്തു. ഒഴിഞ്ഞുമാറിയ തന്നെ ശരീരത്തിൽ കടന്നുപിടിക്കുകയും ചുംബിക്കാൻ ശ്രമിച്ചതായും യുവതി പരാതിയിൽ ആരോപിക്കുന്നുണ്ട്. കൂടാതെ തനിക്ക് ഫോണിൽ അശ്ലീല സന്ദേശങ്ങൾ അയക്കാറുണ്ടെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്. പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മ്യൂസിയം പൊലീസ് പി.സി ജോർജിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റ് ചെയ്ത പി. സി ജോർജിനെ പിന്നീട് ഏ.ആർ ക്യാംപിലെത്തിച്ചു. വൈദ്യപരിശോധനയ്ക്കുശേഷം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും.

    സ്ത്രീത്വത്തെ അപമാനിച്ചുവെന്നാണ് പിസി ജോർജിനെതിരായ കേസ്. 354,354(A) വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട ഗൂഡാലോചന കേസിൽ പി സി ജോർജിനെ തൈക്കാട് ഗസ്റ്റ് ഹൗസിൽ ചോദ്യം ചെയ്യുകയാണ്. ഇതിനിടയിലാണ് പുതിയ കേസ്.

    Also Read- മുഖ്യമന്ത്രിയും കുടുംബവും കള്ളക്കടത്ത് നടത്തിയതിന് താൻ എന്ത് തെറ്റ് ചെയ്തു?; പിണറായിക്കെതിരെ ജനകീയ പ്രതികാരം ചെയ്യും: പിസി ജോർജ്

    സ്വപ്നയുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് കെ ടി ജലീൽ നൽകിയ പരാതിയിൽ രജിസ്ടർ ചെയ്ത ഗൂഡാലോചന കേസിലാണ് പി സി ജോർജ് ചോദ്യം ചെയ്യലിന് ഹാജരായത്.

    സ്വപ്‌ന സുരേഷ് മുഖ്യമന്ത്രിക്കെതിരെ നല്‍കിയ മൊഴി പുറത്തു വന്നതിന് പിന്നാലെ സോളാര്‍ പീഡന കേസ് പരാതിക്കാരിയും പി.സി ജോര്‍ജുമായുള്ള സംഭാഷണം പുറത്തുവന്നിരുന്നു. ഈ സംഭാഷണം നടന്നതായി പരാതിക്കാരിയും സമ്മതിച്ചിരുന്നു. ഇതേ ദിവസം തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി.

    First published:

    Tags: Pc george, Sexual abuse