TRENDING:

ഞാനിവിടെ ജീവിച്ചിരുപ്പുണ്ടേ ! സുധാകരന്‍ നല്ല മനുഷ്യനാണ് അദ്ദേഹത്തെ തെറ്റിധരിപ്പിക്കരുതേ ; പി.സി ജോര്‍ജ്

Last Updated:

അന്തരിച്ച സിനിമ സംവിധായകന്‍ കെ.ജി ജോര്‍ജിനെ അനുസ്മരിക്കുന്നതിന് പകരം മറ്റെതോ ജോര്‍ജിനെയാണ് കെപിസിസി പ്രസിഡന്‍റ് അനുസ്മരിച്ചത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വിഖ്യാത ചലച്ചിത്രകാരന്‍ കെ.ജി ജോര്‍ജിന്‍റെ വിയോഗത്തില്‍ അനുസ്മരിച്ച് അമളി പറ്റിയ കെപിസിസി അധ്യക്ഷന്‍ കെ.സുധാകന് മറുപടിയുമായി മുന്‍ പൂഞ്ഞാര്‍ എംഎല്‍എ പി.സി ജോര്‍ജ്. കെ.ജി ജോര്‍ജിന്‍റെ നിര്യാണത്തില്‍ പ്രതികരണമെടുക്കാനെത്തിയ മാധ്യമപ്രവര്‍ത്തകരോട് ‘ ജോര്‍ജ് നല്ലൊരു പൊതുപ്രവർത്തകൻ ആയിരുന്നു.. നല്ല രാഷ്ട്രീയ നേതാവ് ആയിരുന്നു… കഴിവും പ്രാപ്‌തിയും ഉള്ളയാളാണ്. അദ്ദേഹത്തെക്കുറിച്ച്‌ ഓർക്കാൻ ഒരുപാടുണ്ട്‌. അദ്ദേഹത്തെക്കുറിച്ച്‌ ഞങ്ങൾക്കൊന്നും മോശം അഭിപ്രായമില്ല. സഹാതാപമുണ്ട്‌’ എന്നായിരുന്നു കെ.സുധാകരന്‍റെ പ്രതികരണം.
advertisement

അന്തരിച്ച സിനിമ സംവിധായകന്‍ കെ.ജി ജോര്‍ജിനെ അനുസ്മരിക്കുന്നതിന് പകരം മറ്റെതോ ജോര്‍ജിനെയാണ് കെപിസിസി പ്രസിഡന്‍റ് അനുസ്മരിച്ചത്. ഇതിന്‍റെ വീഡിയോ നിമിഷം നേരം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായി.

Also Read – സംവിധായകൻ കെജി ജോർജ് അന്തരിച്ചു

എന്നാല്‍ സുധാകരന്‍ അനുസ്മരിച്ചത് തന്നെ കുറിച്ചാണെങ്കില്‍ താന്‍ ജീവിച്ചിരുപ്പുണ്ടെന്നും അദ്ദേഹം ഇത് പറയുമ്പോള്‍ താന്‍ അരുവിത്തുറ പള്ളിയില്‍ കുര്‍ബാന കൂടുകയായിരുന്നുവെന്നാണ് പി.സി ജോര്‍ജ് പറഞ്ഞത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

‘സുധാകരന്‍‌ എന്‍റെ അടുത്ത സുഹൃത്താണ് അദ്ദേഹത്തെ ആരോ തെറ്റിധരിപ്പിച്ച് ഞാന്‍ മരിച്ചു എന്നറിയച്ചതാകാം, അദ്ദേഹത്തിന്‍റെ ദുഖത്തോടെയുള്ള സംസാരം കേള്‍ക്കാനിടയായി..ഞാനപ്പോള്‍ അരുവിത്തുറ പള്ളിയില്‍ കുര്‍ബന കണ്ടുകൊണ്ടിരിക്കുകയായിരുന്നു. ആളുകള്‍ ഓടിവന്ന് കാര്യം പറഞ്ഞു, അതുകൊണ്ടാണ് ഞാന്‍ ഇറങ്ങിവന്നത്. ഏതായാലും സുധാകരനെ പോലെ മാന്യനായൊരു നേതാവിനെയൊക്കെ ഇങ്ങനെ തെറ്റിധരിപ്പിക്കുന്ന വ്യക്തികള്‍ ശരിയാണോ ചെയ്യുന്നതെന്ന് ഓര്‍ക്കുക..ഞാന്‍ ജീവിച്ചിരിപ്പുണ്ട്. സുധാകരന്‍ നല്ല മനുഷ്യനാണ് അദ്ദേഹത്തെ തെറ്റിധരിപ്പിക്കരുതെന്നാണ് എന്‍റെ അപേക്ഷ’- പിസി ജോര്‍ജ്ജ് പറഞ്ഞു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഞാനിവിടെ ജീവിച്ചിരുപ്പുണ്ടേ ! സുധാകരന്‍ നല്ല മനുഷ്യനാണ് അദ്ദേഹത്തെ തെറ്റിധരിപ്പിക്കരുതേ ; പി.സി ജോര്‍ജ്
Open in App
Home
Video
Impact Shorts
Web Stories