പി.സി.യെ അറസ്റ്റ് ചെയ്തതില്‍ പ്രത്യേകിച്ച് ഞെട്ടലൊന്നും തോന്നിയില്ലെന്ന് മകന്‍ ഷോണ്‍ ജോര്‍ജ് പ്രതികരിച്ചു.ഇതിനപ്പുറവുമുള്ള തിരക്കഥകള്‍ നാട്ടില്‍ നടക്കും. പരാതിക്കാരി കൊടുത്ത പരാതികളുടെ അടിസ്ഥാനത്തില്‍ എല്ലാവരെയും അറസ്റ്റ് ചെയ്യുകയാണെങ്കില്‍ കേരള നിയമസഭയില്‍ ക്വാറം തികയില്ലെന്നും ഷോണ്‍ പറഞ്ഞു.
Also Read-PC George|പിസി ജോർജ് പീഡനക്കേസിൽ അറസ്റ്റിൽ
പിണറായിയുടെ ഭാഗത്തുനിന്നാണ് ഈ നീക്കമെങ്കില്‍ അതൊരു മുഖ്യമന്ത്രിക്ക് ചേര്‍ന്നതല്ലെന്ന് പി.സി. ജോര്‍ജിന്റെ മരുമകള്‍ പാര്‍വതി ഷോണ്‍. പിണറായിയുടെ ഭാഗത്തുനിന്നാണ് ഈ നീക്കമെങ്കില്‍ അതൊരു മുഖ്യമന്ത്രിയായ ആള്‍ക്ക് ചേര്‍ന്നതല്ല. വേറെ എന്തെല്ലാം കേസില്‍ പെടുത്താം. ഇത് കെട്ടിച്ചമച്ച കഥയാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും പാര്‍വതി പ്രതികരിച്ചു.
advertisement
ഇന്ന് രാവിലെ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട ഗൂഡാലോചന കേസില്‍ തൈക്കാട് ഗസ്റ്റ് ഹൗസില്‍ ചോദ്യം ചെയ്യലിന് ഹാജരായതായിരുന്നു പിസി ജോര്‍ജ്. ഇതിനിടയിലാണ് പുതിയ കേസ് ചുമത്തപ്പട്ടതും അറസ്റ്റുണ്ടായതും.
സോളാര്‍ പീഡനക്കേസിലെ പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പിസി ജോര്‍ജിനെതിരെ പുതിയ കേസെടുത്തത്. ഈ വര്‍ഷം ഫെബ്രുവരി 10ാം തീയതി തൈക്കാട് ഗസ്റ്റ്ഹൗസില്‍ വിളിച്ച് വരുത്തി പിസി ജോര്‍ജ് കടന്നുപിടിച്ചുവെന്നും ഫോണിലൂടെ അശ്ലീല സന്ദേശങ്ങള്‍ അയച്ചുവെന്നുമാണ് പരാതി.
