ഏറ്റുമാനൂരിൽ നിന്ന് കോട്ടയത്തേക്ക് പോകുകയായിരുന്ന ലോറിയിലെ കയറാണ് മുരളിയുടെ കാലിൽ കുരുങ്ങിയത്. റോഡിന്റെ ഒരു വശത്ത് അറ്റ നിലയിൽ കാൽ കണ്ടെത്തുകയായിരുന്നു. കുറച്ചകലെ മൃതദേഹവും കണ്ടെത്തി. എന്താണ് സംഭവിച്ചതെന്നതിൽ വ്യക്തത വരുന്നത് അൽപം കഴിഞ്ഞാണ്.
Also Read- നാല് ദിവസത്തിനു ശേഷം ദക്ഷയുടെ മൃതദേഹം കണ്ടെത്തി; നൊമ്പരമായി ദർശനയും മകൾ ദക്ഷയും
രാവിലെ ചായ കുടിക്കാനിറങ്ങിയ മുരളിയുടെ കാലിൽ ഏറ്റുമാനൂരിൽ നിന്ന് കോട്ടയത്തേക്ക് പോകുകയായിരുന്ന ലോറിയുടെ പുറകിലുണ്ടായിരുന്ന കയർ കുടുങ്ങുകയായിരുന്നു. മുരളിയേയും വലിച്ച് ലോറി നൂറ് മീറ്ററിലധികം മുന്നോട്ടുപോയി. പോസ്റ്റിൽ ഇടിച്ചാണ് മുരളിയുടെ ശരീരം കയറിൽ നിന്ന് വേർപെട്ടത്. മുരളിയുടെ കാലും വേർപെട്ടു പോയി.
advertisement
സംഭവത്തിൽ ലോറിയും ജീവനക്കാരായ രണ്ടുപേരെയും നിലവിൽ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kottayam,Kerala
First Published :
Jul 16, 2023 9:37 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ലോറിയിലെ കയർ കാലിൽ കുരുങ്ങി നൂറ് മീറ്ററിലധികം വലിച്ചു കൊണ്ടുപോയി; കോട്ടയത്ത് കാൽനട യാത്രക്കാരന് ദാരുണാന്ത്യം
