TRENDING:

ശവസംസ്കാര ചടങ്ങിനിടെ പെരുന്തേനീച്ചകൾ ഇളകി; നിരവധിപേർക്ക് കുത്തേറ്റു

Last Updated:

പരിഭ്രാന്തരായി ജനം ഓടി പള്ളിയ്ക്കകത്തും സമീപത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങളിലും അഭയം പ്രാപിച്ചു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തൊടുപുഴ: പള്ളിയിൽ മരണാന്തര ചടങ്ങ് നടക്കുന്നതിനിടെ പെരുന്തേനീച്ചകൾ ഇളകി നിരവധി പേർക്ക് കുത്തേറ്റു. ഇടുക്കി വെള്ളാരംകുന്നിലെ സെന്റ് മേരീസ് പള്ളിയിൽ ഇന്നലെ ഉച്ചയ്ക്ക്ശേഷമാണ് സംഭവം. കുത്തേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

Also Read- Gold Price Today: സ്വർണവിലയിൽ സമീപകാലത്തെ വമ്പൻ ഇടിവ്; പുതിയ നിരക്കുകൾ അറിയാം

കലവനാൽ കെ എം ജോസഫ് (88) എന്നയാളുടെ സംസ്കാരച്ചടങ്ങാണ് പള്ളിയിൽ നടന്നത്. ചടങ്ങ് നടക്കുന്നതിനിടെ പള്ളിയുടെ മുഖവാരത്തിൽ കൂടുകൂട്ടിയ പെരുന്തേനീച്ച കൂട്ടിൽ പക്ഷി വന്നു ഇടിച്ചതോടെയാണ് ഈച്ചകൾ ഇളകിയത്. പിന്നാലെ പരിഭ്രാന്തരായി ജനം ഓടി പള്ളിയ്ക്കകത്തും സമീപത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങളിലും അഭയം പ്രാപിച്ചു.

Also Read- തൃശൂരിൽ രണ്ട് വാഹനാപകടങ്ങളിലായി മൂന്ന് മരണം; രണ്ടുപേർ നബിദിനാഘാഷങ്ങളിൽ പങ്കെടുത്ത് മടങ്ങിയവർ

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കുത്തേറ്റവർ വെള്ളാരംകുന്നിലെ ക്ലിനിക്കിലും കുമളിയിലെ സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടി. പള്ളിയോട് ചേർന്നുള്ള നഴ്സറി സ്കൂളിൽ ഈ സമയത്ത് 50ഓളം കുട്ടികളുണ്ടായിരുന്നു. അധ്യാപകരുടെ അവസരോചിത ഇടപെടലിനെ തുടർന്ന് വലിയ അപകടം ഒഴിവായി. പള്ളി അടച്ചിട്ട് പള്ളിക്കകത്ത് വച്ചുതന്നെ മരണാനന്തര ചടങ്ങുകൾ പൂർത്തിയാക്കിയാണ് മൃതദേഹം കല്ലറയിലേക്ക് എടുത്തത്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശവസംസ്കാര ചടങ്ങിനിടെ പെരുന്തേനീച്ചകൾ ഇളകി; നിരവധിപേർക്ക് കുത്തേറ്റു
Open in App
Home
Video
Impact Shorts
Web Stories