TRENDING:

വയനാട്ടില്‍ യുവാവിന്‍റെ ജീവനെടുത്ത കടുവയെ കൊല്ലാൻ അനുമതി; ഉത്തരവിറങ്ങി

Last Updated:

ആദ്യം കടുവയെ മയക്കുവെടി വെച്ച് കൂട്ടിൽ കയറ്റാൻ ശ്രമം നടത്തും. പരാജയപ്പെട്ടാൽ വെടിവെച്ച് കൊല്ലാനാണ് നിർദേശം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വയനാട് വാകേരി കൂടല്ലൂരിലെ ആളെ കൊല്ലി കടുവയെ കൊല്ലാൻ അനുമതി. കടുവ നരഭോജിയെങ്കിൽ കൊല്ലാന്‍ അനുമതി നല്‍കികൊണ്ട് ഉത്തരവിറങ്ങി. വനം മന്ത്രി എ.കെ ശശീന്ദ്രനാണ് ഇതുസംബന്ധിച്ച നിർദേശം നല്‍കിയത്. ആദ്യം കടുവയെ മയക്കുവെടി വെച്ച് കൂട്ടിൽ കയറ്റാൻ ശ്രമം നടത്തും. പരാജയപ്പെട്ടാൽ വെടിവെച്ച് കൊല്ലാനാണ് നിർദേശം. ഉത്തരവിനെ തുടർന്ന് ഐ.സി ബാലകൃഷ്ണന്‍ എംഎൽഎയുടെ നേതൃത്വത്തിൽ നടത്തിയ നിരാഹാര സമരം അവസാനിപ്പിച്ചു.
advertisement

Also Read -  വയനാട്ടിൽ ഒരുവർഷത്തിനിടെ കടുവയുടെ ആക്രമണത്തിൽ രണ്ടാമത്തെ മരണം; മൃതദേഹം കണ്ടെത്തിയത് രണ്ടുമാസം മുമ്പ് കടുവയുടെ ആക്രമണശ്രമം ഉണ്ടായ സ്ഥലത്ത്

ഇന്നലെയാണ്  കൂടല്ലൂരില്‍ വയലില്‍ പശുവിന് പുല്ലരിയാന്‍ പോയ കര്‍ഷകന്‍ പ്രജീഷിനെ കടുവ ആക്രമിച്ചു കൊലപ്പെടുത്തിയത്. ശരീരഭാഗങ്ങള്‍ കടുവ ഭക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

ബത്തേരി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയെങ്കിലും കടുവയെ വെടിവച്ചുകൊല്ലാനുള്ള ഉത്തരവെത്തുന്നതുവരെ മൃതദേഹം സംസ്കരിക്കില്ലെന്ന നിലപാടാണ് ബന്ധുക്കളും നാട്ടുകാരും സ്വീകരിച്ചിരുന്നത്.

advertisement

Also Read - വയനാട്ടില്‍ കടുവയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു; ശരീര ഭാഗങ്ങൾ ഭക്ഷിച്ച നിലയിൽ കണ്ടെത്തി

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

വയനാട്ടിൽ കർഷകരെ സംരക്ഷിക്കുന്ന തീരുമാനമാണ് സർക്കാർ എടുത്തിരിക്കുന്നതെന്ന് മന്ത്രി എ കെ ശശീന്ദ്രൻ... നിയമത്തിന്റെ പഴുതുപയോഗിച്ച് ഉചിതമായ തീരുമാനമെടുക്കാനാണ് വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരിക്കുന്നതെന്നും മന്ത്രി പ്രതികരിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
വയനാട്ടില്‍ യുവാവിന്‍റെ ജീവനെടുത്ത കടുവയെ കൊല്ലാൻ അനുമതി; ഉത്തരവിറങ്ങി
Open in App
Home
Video
Impact Shorts
Web Stories