TRENDING:

ശബരിമലയിലെ മേൽപ്പാലത്തിൽ നിന്ന് ചാടിയ തീർത്ഥാടകൻ മരിച്ചു

Last Updated:

ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ശബരിമല സന്നിധാനത്തെ മേൽപ്പാലത്തിൽ നിന്ന് താഴേക്ക് ചാടിയ തീർത്ഥാടകൻ മരിച്ചു. 40 വയസായിരുന്നു. കഴിഞ്ഞ ദിവസമാണ് കർണാടക സ്വദേശിയായ രാം നഗർ സ്വദേശിയായ കുമാരസാമി മരിച്ചത്. സന്നിധാനത്തെ ആശുപത്രിയിൽ നിന്നും പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ഇദ്ദേഹത്തെ വിദഗ്ദ്ധ ചികിത്സയ്ക്കുവേണ്ടി കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയിരുന്നു. ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം എന്നാണ് വിവരം.
News18
News18
advertisement

ഫ്ലൈ ഓവറിന് മുകളിലുള്ള മേൽക്കൂരയിൽ നിന്നാണ് കുമാരസ്വാമി ചാടിയതെന്നാണ് ലഭിക്കുന്ന സൂചന. മാനസിക വെല്ലുവിളി നേരിടുന്നയാളാണ് ഇയാളെന്ന് സംശയമുണ്ട്. വീണതിന് ശേഷം പരസ്പര വിരുദ്ധമായി സംസാരിച്ചിരുന്നുവെന്നും മാനസിക വെല്ലുവിളി ഉണ്ടോഎന്ന് പരിശോധിക്കുമെന്ന് എഡിഎം അരുൺ എസ് നായർ അറിയിച്ചു. കുമാരസാമി രണ്ടു ദിവസമായി സന്നിധാനത്ത് തുടരുന്നതായി പൊലീസും പറഞ്ഞിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശബരിമലയിലെ മേൽപ്പാലത്തിൽ നിന്ന് ചാടിയ തീർത്ഥാടകൻ മരിച്ചു
Open in App
Home
Video
Impact Shorts
Web Stories