കത്തിനെക്കുറിച്ച് പിണറായി വിജയനോട് സംസാരിച്ചിരുന്നു. അന്ന് അദ്ദേഹം മുഖ്യമന്ത്രിയല്ല, പാര്‍ട്ടി സെക്രട്ടറിയാണ്. പിണറായിയുമായി 2016ലും തെരഞ്ഞെടുപ്പിനിടയിലും സൗഹൃദമുണ്ടായിരുന്നു. കൂടാതെ വി എസ് അച്യുതാനന്ദനെയും കത്ത് കാണിച്ചിരുന്നുവെന്നും, അദ്ദേഹം കത്ത് മുഴുവനായും വായിച്ചിരുന്നുവെന്നും നന്ദകുമാര്‍ വ്യക്തമാക്കി. കത്ത് പുറത്തുവിടണമെന്ന് വി എസ് പറഞ്ഞതായും ടി ജി നന്ദകുമാർ വ്യക്തമാക്കി.
രണ്ട് മുൻ ആഭ്യന്തരമന്ത്രിമാര്‍ കേസ് കലാപത്തില്‍ കലാശിക്കണമെന്ന് ആഗ്രഹിച്ചുവെന്നും ടി ജി നന്ദകുമാർ പറഞ്ഞു. ഒരു ചാനലിന് കത്ത് കൈമാറിയത് ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെയാണെന്നും അതിജീവിതയുമായി സംസാരിച്ച് വ്യക്തത വരുത്തിയ ശേഷമാണ് ചാനല്‍ കത്ത് പുറത്തുവിട്ടതെന്നും നന്ദകുമാര്‍ പറഞ്ഞു.
advertisement
“50 ലക്ഷം രൂപ നല്‍കി ഒരു ചാനലും കത്ത് വാങ്ങില്ല. ഒരു മൊഴിയിലും ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല. ചാനലിനെ ഞാൻ അങ്ങോട്ടാണ് ബന്ധപ്പെട്ടത്. കത്തിന്റെ ഒറിജിനല്‍ വേണമെന്ന് അവര്‍ പറഞ്ഞു. അത് പ്രകാരം ഒറിജിനല്‍ നല്‍കി. 25 പേജുള്ള കത്താണ് ഒറിജിനലെന്നാണ് വിശ്വാസം. യാതൊരു സാമ്പത്തിക ഇടപാടും നടന്നിട്ടില്ല- നന്ദകുമാര്‍ പറഞ്ഞു.
എല്‍ ഡി എഫിനെ സംബന്ധിച്ച് സോളാര്‍ കേസ് 2016ലും 2021ലും ഗുണകരമായിരുന്നുവെന്ന് ടി ജി നന്ദകുമാർ പറഞ്ഞു. ലാവലിൻ സമയത്ത് പിണറായി വിജയനുമായി ചില ഇഷ്ടക്കേടുകളുണ്ടായിരുന്നുവെന്നും പിന്നീട് മാറിയെന്നും നന്ദകുമാര്‍ വ്യക്തമാക്കി.
കത്ത് തന്റെ കൈയില്‍ കൊണ്ടുതന്നത് ശരണ്യ മനോജാണെന്നും, അയാള്‍ അതിജീവിതയെ വിറ്റ് കാശുണ്ടാക്കുകയാണെന്നും നന്ദകുമാര്‍ ആരോപിച്ചു. അതിജീവിതയ്ക്ക് 1.25 ലക്ഷം രൂപ നല്‍കി. ശരണ്യ മനോജിന് ഇതിനകത്ത് സാമ്പത്തിക താത്പര്യങ്ങളുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശരണ്യ മനോജും കെ ബി ഗണേഷ് കുമാറും തമ്മിൽ സൗഹൃദമുണ്ടെന്നും ടി ജി നന്ദകുമാർ പറഞ്ഞു.