ആലക്കാട് കല്യാണി എന്ന അമ്മയുടെ പേര് ഡോക്യുമെന്ററിയില്‍ ആലക്കണ്ടി കല്യാണി എന്നാണ് പറഞ്ഞിരുന്നത്. ഇത് അമ്മയോട് ചെയ്ത നീതികേടായിപ്പോയെന്ന് മുഖ്യമന്ത്രി പറഞ്ഞു. അമ്മയെക്കുറിച്ച് അറിയുന്നവര്‍ക്ക് അതു തെറ്റിയെന്ന് മനസിലാകുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
നായനാര്‍ക്കോ വിഎസിനോ സാക്ഷാല്‍ ഇംഎംഎസ് നമ്പൂതിരിപ്പാടിനോ പോലും സാധ്യമാകാതിരുന്ന തുടര്‍ഭരണമെന്ന നാഴികക്കല്ലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നേടിയതെന്ന് ഡോക്യുമെന്ററിയില്‍ പറയുന്നു. 30 മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററിയില്‍ പിണറായി വിജയന്റെ ജനനം മുതലുള്ള കാര്യങ്ങളാണുള്ളത്. ഇടയ്ക്ക് അദ്ദേഹത്തിന്റെ വിവരണവുമുണ്ട്.
advertisement
അതേസമയം, സ്വന്തം കഴിവിലൂടെ തന്റേതായ രീതിയില്‍ പ്രവര്‍ത്തിച്ചു വന്നതല്ലെന്നും പാര്‍ട്ടിയുടെ ഉല്‍പ്പന്നമാണ് താനെന്നും മുഖ്യമന്ത്രി പറഞ്ഞു. തനിക്ക് പാര്‍ട്ടി ആഗ്രഹിക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞുവെന്നും പാര്‍ട്ടിക്കെതിരായി നടക്കുന്ന ആക്രമണങ്ങള്‍ വ്യക്തിപരമായി തനിക്കുനേരെ നീളുകയാണെന്നും അതിനെയെല്ലാം ആ രീതിയില്‍ തന്നെ നേരിടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.