ഭാര്യയ്‌ക്കൊപ്പം ആശുപത്രിയില്‍ പോകുന്നതൊക്കെ കുടുംബ ബന്ധത്തിന്റെ ഭാഗമാണ്. കുടുംബങ്ങളില്‍ ഇതൊക്കെ സാധാരണമാണ്. തനിക്കും കൊച്ചുമകനും രോഗബാധ സ്ഥിരീകരിച്ചപ്പോള്‍ ഭാര്യയും ഒപ്പംവന്നുവെന്നത് ശരിയാണ്. പിന്നീട് നടത്തിയ ടെസ്റ്റിലാണ് ഭാര്യയ്ക്ക് രോഗബാധ കണ്ടെത്തിയത്. ഭാര്യയ്ക്കും യാതൊരു ആരോഗ്യ പ്രശ്നവുമുണ്ടായിരുന്നില്ല. രോഗമുക്തനായി തിരിച്ചുപോയപ്പോഴും ഭാര്യ കൂടെ വന്നു. അവർക്കും രോഗലക്ഷണമുണ്ടായിരുന്നില്ല. അതിനാൽ വീട്ടിൽകഴിയേണ്ട കാര്യമേ ഉണ്ടായിരുന്നുള്ളൂ. എല്ലാ കുടുംബങ്ങളിലും സംഭവിക്കുന്ന കാര്യമാണിത്. താൻ ആയതുകൊണ്ട് വിവാദം ആയി എന്നു മാത്രം – പിണറായി വിജയൻ പറഞ്ഞു.
advertisement
കേന്ദ്രമന്ത്രി വി മുരളീധരനെതിരെയും മുഖ്യമന്ത്രി വിമർശിച്ചു. കേന്ദ്രത്തിന്റെ അപ്പോസ്തലന്മാരെന്ന് പറഞ്ഞ് ചിലർ വിതണ്ഡ വാദം ഉന്നയിക്കുന്നത് യോജിപ്പിന്റെ അന്തരീക്ഷം ഇല്ലാതാക്കും. വി മുരളീധരന് മറുപടി നൽകിയാൽ നിലവിൽ ഉണ്ടാകേണ്ട അന്തരീക്ഷം ഉണ്ടാകില്ല. കേന്ദ്ര സർക്കാർ വഹിക്കേണ്ട ബാധ്യത കേന്ദ്രം വഹിക്കണമെന്ന് സംസ്ഥാനം പറയുന്നതിൽ തെറ്റില്ല. സംസ്ഥാനത്തിന്റെ ബാധ്യത സംസ്ഥാനം വഹിക്കും. അൽപ്പം ഉത്തരവാദിത്ത ബോധത്തോടെ കാര്യങ്ങൾ കാണണം. വാക്സീൻ ആവശ്യമെങ്കിൽ എന്ത് ചെയ്യുമെന്നും മുഖ്യമന്ത്രി ചോദിച്ചു.
സംസ്ഥാനത്തിന്റെ യഥാർത്ഥ പ്രശ്നം കേന്ദ്രസർക്കാരിനെ അറിയിക്കേണ്ടതുണ്ട്. വാക്സീൻ തരാനുള്ള ബാധ്യത കേന്ദ്രസർക്കാരിനുണ്ട്. സംസ്ഥാനത്തിന്റെ പെടലിക്ക് കൂടുതൽ ഭാരം അടിച്ചേൽപ്പിക്കരുത്. സംസ്ഥാന സർക്കാർ ചെയ്യേണ്ട കാര്യങ്ങൾ സംസ്ഥാന സർക്കാർ ചെയ്യും. ഇവിടെ വാക്സീൻ സൗജന്യമായിരിക്കും. നേരത്തെ പ്രഖ്യാപിച്ചതാണ്. ഇടയ്ക്കിടയ്ക്ക് മാറ്റിപ്പറയുന്ന സ്വഭാവം ഞങ്ങൾക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് വാക്സിനേഷന് ഓൺലൈൻ ബുക്കിംഗ് സംവിധാനം ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ സ്ഥലങ്ങളിലും ഓൺലൈനിൽ ബുക്ക് ചെയ്ത് അറിയിപ്പ് ലഭിച്ചവർ മാത്രം കേന്ദ്രത്തിലെത്തുന്ന സംവിധാനം ഉണ്ടാക്കാനാണ് തീരുമാനമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തില്‍ അറിയിച്ചു. ഒരു താലൂക്കിൽ ഒരു സിഎഫ്എൽടിസി എങ്കിലും നിർമിക്കും. 35 % മുകളിൽ വ്യാപനമുള്ളിടത്ത് യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിക്കും. ടാസ്ക് ഫോഴ്സ് രൂപീകരിക്കും. പ്രയാസമില്ലാതെ വാക്സീൻ എടുത്തുപോകാനുള്ള സാഹചര്യം ഒരുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Also Read സംസ്ഥാനത്ത് 22,414 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു
കോവിഡ് രണ്ടാം തരംഗത്തെ നേരിടാൻ ശക്തമായ സംവിധാനമാണ് സംസ്ഥാനം കൈക്കൊള്ളുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 11 ശതമാനത്തിൽ താഴെ ആളുകൾക്കു മാത്രമാണ് ആദ്യ തരംഗത്തിൽ കോവിഡ് ബാധിച്ചത്. വളരെ കുറഞ്ഞ മരണ നിരക്ക് നിലനിർത്താൻ സംസ്ഥാനത്തിനു സാധിച്ചു. ഡിലേ ദ പീക് എന്നതായിരുന്നു ആദ്യ തരംഗത്തിൽ സംസ്ഥാനത്തിന്റെ സമീപനമെങ്കിൽ രണ്ടാം തരംഗത്തിൽ ക്രഷ് ദ കർവ് എന്നതാണ് സമീപനം. മാസ്കുകൾ ശരിയായ രീതിയിൽ വയ്ക്കാൻ എല്ലാവരും ശ്രദ്ധിക്കണം. ബ്രേക്ക് ദ ചെയിൻ കൃത്യമായി നടപ്പാക്കണം.
രോഗവ്യപനത്തിന്റെ തോത് വർധിച്ച സാഹചര്യത്തിൽ ആളുകൾ കൂട്ടംകൂടുന്ന പരിപാടികൾ ഒഴിവാക്കണം. രോഗം ഉച്ഛസ്ഥായിയിലെത്തുന്നത് പരമാവധി വൈകിപ്പിച്ചു. ഇന്ത്യയിൽ ആദ്യം കോവിഡ് റിപ്പോർട്ട് ചെയ്ത സംസ്ഥാനമായിട്ടും ഏറ്റവും അവസാനം ഉച്ഛസ്ഥായിയിലെത്തിയത്. ഒന്നാം തരംഗം മറികടന്ന് രണ്ടാം ഘട്ടത്തെ േനരിടാൻ ശക്തമായ സംവിധാനം ഒരുക്കി. നമുക്കാവശ്യമായ ഓക്സിജന്റെ അളവ് 74.25 മെട്രിക് ടൺ ആണ് 212 മെട്രിക് ടൺ ഉത്പാദിപ്പിക്കുന്നു.
ഇന്ത്യയിൽ വാക്സീൻ ഒട്ടും പാഴാക്കാതെ വിതരണം ചെയ്യുന്ന സംസ്ഥാനമാണ് കേരളം. ഒരു ദിവസം മൂന്നരലക്ഷം ആളുകൾക്ക് വാക്സീൻ നൽകാൻ സാധിക്കും. വാക്സീനുകളുടെ ദൗർലഭ്യമാണ് പ്രധാന പ്രതിസന്ധി. തക്കസമയത്ത് കേന്ദ്രത്തെ അറിയിച്ചു. പുതിയ വാക്സീൻ നയം കേരളത്തിന് ബുദ്ധിമുട്ടാണ്. നിർമാതാക്കളോട് വില കൊടുത്ത് വാങ്ങാനാണ് സംസ്ഥാനത്തോട് പറഞ്ഞിട്ടുള്ളത്. ഇത് വലിയ ബാധ്യതയുണ്ടാക്കും. 150 രൂപയ്ക്ക് കേന്ദ്രത്തിന് നൽകുന്ന കോവിഷീൽഡ് വാക്സീൻ 400 രൂപയ്ക്കാണ് സംസ്ഥാനങ്ങൾക്ക് നൽകുന്നത്. നിത്യേന 2.5 ലക്ഷം പേർക്ക് വാക്സീൻ നൽകാനായിരുന്നു ലക്ഷ്യം. എന്നാൽ സാധിച്ചില്ല. വാക്സീൻ ഉൽപാദനം വർധിപ്പിക്കണമെന്നും മുഖ്യന്ത്രി ആവശ്യപ്പെട്ടു