TRENDING:

മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ; ഇന്ന് അമിത് ഷായുമായി കൂടിക്കാഴ്ച, നാളെ പ്രധാനമന്ത്രിയെ കാണും

Last Updated:

മുണ്ടക്കൈ- ചൂരൽമല പ്രത്യേക സാമ്പത്തിക പാക്കേജ്, ദേശീയപാത വികസനം, കേരളത്തിന് എയിംസ് തുടങ്ങിയ വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ഉന്നയിക്കും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ആഭ്യന്തരമന്ത്രി അമിത് ഷാ യുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. ഇന്ന് രാവിലെ 11 നാണ് ആഭ്യന്തര മന്ത്രി അമിത് ഷാ യുമായുള്ള കൂടിക്കാഴ്ച. നാളെ രാവിലെ 10 മണിക്കാണ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. മന്ത്രിമാരായ കെ എൻ ബാലഗോപാൽ, പി എ മുഹമ്മദ്‌ റിയാസ് എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ട്.
(Pic/PTI)
(Pic/PTI)
advertisement

മുണ്ടക്കൈ- ചൂരൽമല പ്രത്യേക സാമ്പത്തിക പാക്കേജ്, ദേശീയപാത വികസനം, കേരളത്തിന് എയിംസ് തുടങ്ങിയ വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ഉന്നയിക്കും. ധനമന്ത്രി നിർമല സീതാരാമൻ, റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി എന്നിവരുമായും കൂടിക്കാഴ്ചയ്ക്ക് സാധ്യതയുണ്ട്.

പ്രധാനമായും വയനാട് ദുരന്തനിവാരണത്തിനായുള്ള ധനസഹായമാണ് കൂടിക്കാഴ്ചയിലെ അജണ്ട. 2000 കോടി രൂപയുടെ പ്രത്യേക പാക്കേജ് എന്ന ആവശ്യം നേരത്തെ തന്നെ കേരളം മുന്നോട്ട് വെച്ചിരുന്നു. കേരളത്തിൽ നിന്നുള്ള എം പിമാർ നേരിട്ടായിരുന്നു ആഭ്യന്തരമന്ത്രിയെ നിവേദനം നൽകിയിരുന്നത്. എന്നാൽ കേന്ദ്രം അനുവദിച്ചത് 260.56 കോടി രൂപയായിരുന്നു. മുണ്ടക്കൈ - ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത പുനർ നിർമാണത്തിന് ഒക്ടോബർ 1 ന് പ്രഖ്യാപിച്ച കേന്ദ്ര സഹായം പര്യാപ്തമല്ലെന്ന് കേരളം അറിയിക്കും.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Chief Minister Pinarayi Vijayan has arrived in Delhi. The Chief Minister is scheduled to hold meetings with Prime Minister Narendra Modi and Home Minister Amit Shah. The meeting with Home Minister Amit Shah is scheduled for 11:00 AM today, and the meeting with the Prime Minister is set for 10:00 AM tomorrow. Ministers K. N. Balagopal and P. A. Mohammed Riyas are also accompanying the Chief Minister.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ; ഇന്ന് അമിത് ഷായുമായി കൂടിക്കാഴ്ച, നാളെ പ്രധാനമന്ത്രിയെ കാണും
Open in App
Home
Video
Impact Shorts
Web Stories