TRENDING:

'സ്വര്‍ണം കട്ടവരൊക്കെ എങ്ങനെ സ്വന്തം വീട്ടിലെത്തിയെന്ന് ആലോചിച്ചാൽ പാട്ടിനുള്ള മറുപടിയായി' രാഹുൽ ഗാന്ധിക്ക് മുഖ്യമന്ത്രിയുടെ മറുപടി

Last Updated:

കഴിഞ്ഞ ദിവസം ‌പത്തനംതിട്ടയിൽ നടന്ന യുഡിഎഫ് പൊതുയോഗത്തിൽ പ്രസംഗിക്കുന്നതിനിടെയാണ് 'സ്വർണം കട്ടത് ആരപ്പാ' എന്ന് രാഹുൽഗാന്ധി ചോദിച്ചത്

advertisement
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസ് നേതാവും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി 'പോറ്റിയെ കേറ്റിയേ' പാരഡി ഗാനം പാടിയതിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കട്ടവരൊക്കെ സ്വന്തം വീട്ടിലെത്തിയത് എങ്ങനെയെന്ന് രാഹുൽ ഗാന്ധി ആലോചിച്ചാൽ മറുപടിയാകുമെന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടിനൽകി.
പിണറായി വിജയൻ, രാഹുൽ ഗാന്ധി
പിണറായി വിജയൻ, രാഹുൽ ഗാന്ധി
advertisement

രാഹുൽഗാന്ധിയുടെ അമ്മകൂടിയായ സോണിയ ഗാന്ധിയുടെ വീട്ടിലേക്ക് ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെയുള്ള സ്വർണം മോഷ്ടിച്ചവരും വിറ്റവരും വാങ്ങിയവരും ഒരുപോലെ എത്തിയെന്ന ആരോപണം ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം. എൽഡിഎഫ് വർഗീയതയുമായി ഒത്തുപോകുന്നു എന്ന തരത്തിലുള്ള പ്രചാരണങ്ങൾ രാഷ്ട്രീയ ലാഭത്തിനുവേണ്ടിയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

'സ്വർണം കട്ടത് ആരപ്പാ'

‌പത്തനംതിട്ടയിൽ നടന്ന യുഡിഎഫ് പൊതുയോഗത്തിൽ പ്രസംഗിക്കുന്നതിനിടെയാണ് 'സ്വർണം കട്ടത് ആരപ്പാ' എന്ന് രാഹുൽഗാന്ധി ചോദിച്ചത്. ഈ വരികളിലൂടെ തന്നെ നിങ്ങൾക്ക് കേരളത്തിലെ തിരഞ്ഞെടുപ്പിന്റെ യാഥാർത്ഥ്യം മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു. രാഹുൽഗാന്ധി 'സ്വർണം കട്ടത് ആരപ്പാ' എന്ന് പറഞ്ഞയുടൻതന്നെ സദസ്സിൽനിന്ന് വൻ കരഘോഷമാണുയർന്നത്.

advertisement

എൽഡിഎഫ് ശബരിമലയിൽനിന്ന് അയ്യപ്പന്റെ സ്വർണം കൊള്ളയടിച്ചു. അവിടെ ചെമ്പ് വെച്ചു. മറുവശത്ത് എല്ലാപ്രസംഗത്തിലും ക്ഷേത്രങ്ങളെക്കുറിച്ചും മതത്തെക്കുറിച്ചും പറയുന്നയാൾ ശബരിമലയെക്കുറിച്ച് മറന്നുപോയി. നരേന്ദ്രമോദി എവിടെയെല്ലാം പോകുമോ അവിടെയെല്ലാം മതത്തെക്കുറിച്ചും ക്ഷേത്രങ്ങളെക്കുറിച്ചും പ്രസംഗിക്കും. സിപിഎം നേതാക്കൾ കേരളത്തിലെ വലിയ ക്ഷേത്രത്തിൽനിന്ന് സ്വർണം കവർന്ന്, ക്ഷേത്രത്തെ അപമാനിച്ചിട്ടും നരേന്ദ്രമോദി കേരളത്തിലെത്തിയപ്പോൾ മൗനം പാലിച്ചു.

അദ്ദേഹത്തിന് കേരളത്തിലെത്തുമ്പോൾ എൽഡിഎഫിനെ പിന്തുണയ്ക്കണമോ ദൈവത്തെ പിന്തുണയ്ക്കണോ എന്നതിൽ സംശയമാണ്. അതുകൊണ്ട് അദ്ദേഹം ഇവിടെ എൽഡിഎഫിനെ പിന്തുണയ്ക്കുന്നു. അദ്ദേഹം യുഡിഎഫ് സർക്കാർ വരാൻ ആഗ്രഹിക്കുന്നില്ല. എൽഡിഎഫ് സർക്കാർ വന്നാൽ അവരുടെ അഴിമതികൊണ്ട് അവരെ നിയന്ത്രിക്കാനാകുമെന്ന് മോദിക്ക് അറിയാം. എൽഡിഎഫിന് ഡൽഹിയിലെ മോദി സർക്കാരിനെ വെല്ലുവിളിക്കാനാകില്ലെന്നും അറിയാം. ഡൽഹിയിൽ അദ്ദേഹത്തെ പരാജയപ്പെടുത്താൻ കോൺഗ്രസിന് മാത്രമേ കഴിയൂ എന്ന് മനസിലാക്കുന്നു. അതുകൊണ്ട് കേരളത്തിലെ എൽഡിഎഫിനെ ശക്തിപ്പെടുത്താനാണ് മോദി ശ്രമിക്കുന്നതെന്നും രാഹുൽഗാന്ധി ആരോപിച്ചിരുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: A heated war of words has erupted between Kerala Chief Minister Pinarayi Vijayan and Opposition Leader Rahul Gandhi during the election campaign over allegations of gold theft from Sabarimala. Speaking at a UDF rally in Pathanamthitta, Rahul Gandhi used a popular parody song, asking, "Who stole the gold?" (Swarnam kattath aarappa?). He accused the LDF government of looting gold from the Sabarimala temple and replacing it with copper. Responding to the mockery, Chief Minister Pinarayi Vijayan took a sharp dig at the Gandhi family.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'സ്വര്‍ണം കട്ടവരൊക്കെ എങ്ങനെ സ്വന്തം വീട്ടിലെത്തിയെന്ന് ആലോചിച്ചാൽ പാട്ടിനുള്ള മറുപടിയായി' രാഹുൽ ഗാന്ധിക്ക് മുഖ്യമന്ത്രിയുടെ മറുപടി
Open in App
Home
Video
Impact Shorts
Web Stories