TRENDING:

CPM Party Congress| 'പിണറായി വിജയൻ ഇന്ത്യയിലെ ഉരുക്കു മനുഷ്യരിൽ ഒരാൾ'; പങ്കെടുക്കുന്നത് ആവേശത്തോടെ: സ്റ്റാലിൻ

Last Updated:

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായുള്ള ബന്ധത്തിന് തന്റെ പേരു തന്നെ തെളിവാണെന്ന് ഓർമിച്ചായിരുന്നു സ്റ്റാലിന്റെ പ്രസംഗം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കണ്ണൂർ: കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനെ (pinarayi Vijayan) പ്രകീർത്തിച്ച് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ (M. K. Stalin). 23ാമത് സിപിഎം പാർട്ടി കോൺഗ്രസ് (CPM party Congress) സെമിനാറിൽ സംസാരിക്കുകയായിരുന്നു സ്റ്റാലിൻ. ചടങ്ങിലെ മുഖ്യാതിഥിയാണ് അദ്ദേഹം.
advertisement

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായുള്ള ബന്ധത്തിന് തന്റെ പേരു തന്നെ തെളിവാണെന്ന് ഓർമിച്ചായിരുന്നു സ്റ്റാലിന്റെ പ്രസംഗം. കമ്മ്യൂണിസ്റ്റ് , ദ്രാവിഡ ബന്ധം സിപിഎം സെമിനാറില്‍ പങ്കെടുക്കാനുള്ള ഒരു കാരണമാണെന്നും അദ്ദേഹം പറഞ്ഞു.

Also Read-അണികൾക്ക് ആവേശമായി വിശിഷ്ടാതിഥിയായി കെവി തോമസ്; സ്റ്റാലിൻ മുഖ്യാതിഥി

ആവേശത്തോടെയാണ് താൻ സെമിനാറിൽ പങ്കെടുക്കാനെത്തിയത്. ഇന്ത്യയിലെ ഉരുക്കു മനുഷ്യരിൽ ഒരാളാണ് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ. മതേതരത്വത്തിന്റെ പ്രതീകമാണ് അദ്ദേഹമെന്നും തന്റെ വഴികാട്ടിയാണെന്നും സ്റ്റാലിൻ പറഞ്ഞു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഡിഎംകെയ്ക്ക് കമ്യൂണിസ്റ്റ് പാർട്ടിയുമായി അഭേദ്യമായ ബന്ധമുണ്ട്. കമ്യൂണിസ്റ്റ് പ്രസ്ഥാനവുമായുള്ള ബന്ധത്തിന്റെ തന്റെ പേര് തന്നെ തെളിവാണ്.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
CPM Party Congress| 'പിണറായി വിജയൻ ഇന്ത്യയിലെ ഉരുക്കു മനുഷ്യരിൽ ഒരാൾ'; പങ്കെടുക്കുന്നത് ആവേശത്തോടെ: സ്റ്റാലിൻ
Open in App
Home
Video
Impact Shorts
Web Stories