'കൊടിയെടുക്കാതെ ഇവര്‍ക്കൊപ്പം ചേര്‍ന്നോളൂ എന്ന് ആജ്ഞാപിച്ചവര്‍ ബിജെപിയുടെ അജണ്ട പരസ്യമായപ്പോള്‍ പ്രതികരിക്കാത്തത് ആശ്ചര്യകരമാണ്. ബിജെപിയും ഇടതുപക്ഷ ജനാധിപത്യമുന്നണിയും മാത്രമാണ് ഈ സമരം കഴിയുമ്പോള്‍ ബാക്കിയുണ്ടാകുക എന്ന് ശ്രീധരന്‍ പിള്ള പറഞ്ഞപ്പോള്‍ ആ പൂതി മനസ്സിലിരിക്കട്ടെയെന്ന് പറയാന്‍ പോലും ഒരു കോണ്‍ഗ്രസ് നേതാവിനുമായില്ല.
ആചാരലംഘനത്തിന് കേസെടുക്കേണ്ടിവരും: മുൻപ് കുടുങ്ങിയവരിൽ യേശുദാസും
സത്രീ സമത്വത്തിന് ഒപ്പംനില്‍ക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞപ്പോള്‍ അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് പറഞ്ഞ കോണ്‍ഗ്രസ് നേതാക്കളുടെ തൊലിക്കട്ടിയെ കുറിച്ച് ചിന്തിക്കണം. സവര്‍ണ മേധാവിത്വത്തിന് ശബരിമലയുടെ കാര്യത്തില്‍ പ്രത്യേക അജണ്ടയുണ്ടെന്ന് പിണറായി ആരോപിച്ചു. ഇവിടുത്തെ സവര്‍ണ മേധാവിത്വം പണ്ടുമുതലേ നല്ല നിലയിലല്ല ശബരിമലയെ കണ്ടുക്കൊണ്ടിരിക്കുന്നത്. അവര്‍ക്ക് പണ്ടു മുതലേ ഒരു അജണ്ടയുണ്ട്. അത് ശബരിമലയുടെ കാര്യത്തിലുമുണ്ടായിരുന്നു. എല്ലാ വിഭാഗങ്ങളും ശബരിമലയില്‍ എത്തുന്നതാണ് ഇതിന് കാരണം' അദ്ദേഹം പറഞ്ഞു.
advertisement
എല്‍ഡിഎഫിന്റെ ഓരോ പൊതുയോഗങ്ങള്‍ കഴിയുന്തോറും ജനങ്ങളുടെ പങ്കാളിത്വം വര്‍ധിച്ചുക്കൊണ്ടിരിക്കുന്നു. എല്‍ഡിഎഫുകാരല്ലാത്തവരും വലിയ തോതില്‍ എത്തിക്കൊണ്ടിരിക്കുന്നു. വിശ്വാസികളാണ് ഞങ്ങളുടെ റാലിയില്‍ പങ്കെടുക്കുന്ന ഭൂരിപക്ഷം പേരും. വിശ്വാസത്തെ എതിര്‍ക്കുന്നവരല്ല ഞങ്ങള്‍. വിശ്വാസങ്ങളുടെ സംരക്ഷണത്തിന് നിലക്കൊള്ളുന്നവരാണ്. എന്നാല്‍ ഞങ്ങളുടെ വിശ്വാസം മാത്രമെ ഇവിടെപാടുള്ളൂ എന്ന് പറയുന്നവര്‍ക്കൊപ്പം നില്‍ക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി ചവിട്ടിയത് ആചാരലംഘനമെന്ന് തന്ത്രി
ശബരിമല സന്നിധി എന്ന പരിമിതി പോലീസിനുണ്ടായിരുന്നു എന്നത് വസ്തുതയാണ്. ശബരിമലയുടെ പവിത്രത സൂക്ഷിക്കാന്‍ ബിജെപിക്കും ആര്‍എസ്എസിനും ഒട്ടുംതാത്പര്യമില്ലാത്തതിനാല്‍ പോലീസ് സംയമനം പാലിച്ചാണ് നീങ്ങിയത്. ശ്രീധരന്‍പിള്ളയെ പോലുള്ള ആളുകളില്‍ നിന്ന് ഉപദേശം വാങ്ങിയാല്‍ തന്ത്രിമാര്‍ പെടുന്ന പാട് എത്രയാണെന്ന് ആലോചിക്കണം.
വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ വിളിച്ച യോഗത്തിലേക്ക് തന്ത്രികുടുംബം വരാത്തതിന്റെ കാരണം മനസ്സിലായി. ഇതുപോലുള്ള ഉപദേശമാകാം അതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. ആരാധനാലയങ്ങളുടെ കാര്യത്തില്‍ തന്ത്രി സമൂഹത്തിനുള്ള പൊതുവായ അംഗീകാരം നിലനിര്‍ത്താന്‍ സര്‍ക്കാര്‍ എതിരല്ല. എന്നാല്‍ ആരാധാനാലയങ്ങള്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നവരുടെ കരുവാകാന്‍ നില്‍ക്കരുതെന്നും മുഖ്യമന്ത്രി റാലി ഉദ്ഘാടനം ചെയ്യവേ പറഞ്ഞു.

