ഇരുമുടിക്കെട്ടില്ലാതെ പടി ചവിട്ടിയത് ആചാരലംഘനമെന്ന് തന്ത്രി

Last Updated:
സന്നിധാനം: ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി ചവിട്ടിയത് ആചാരലംഘനമെന്ന് ശബരിമല തന്ത്രി കണ്ഠര് രാജീവര്. ആചാരപ്രകാരം തന്ത്രിക്കും പന്തളം രാജകുടുംബാഗങ്ങള്‍ക്കും മാത്രമേ ഇരുമുടിക്കെട്ടില്ലാതെ പടി കയറാനാകൂ എന്നും തന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ആചാരലംഘനം ബോധ്യപ്പെട്ടാല്‍ പരിഹാര ക്രിയകള്‍ വേണ്ടിവരുമെന്നും എന്നാല്‍ ലംഘനം നടന്നതായി തനിക്കറിയില്ലെന്നും തന്ത്രി പറഞ്ഞു. ആചാരപ്രകാരം തന്ത്രിയും പന്തളം രാജകുടുംബാഗങ്ങളുമൊഴികെ എല്ലാവരും ഇരുമുടിക്കെട്ടുമായി വേണം പടികയറാന്‍ തന്ത്രി പറഞ്ഞു. അതേസമയം ഏത് തരത്തിലുള്ള പരിഹാരമാണ് ചെയ്യുകയെന്ന വിശദാംശങ്ങള്‍ ഇപ്പോള്‍ പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടിയില്‍ കയറിനിന്ന് പ്രതിഷേധക്കാരെ അഭിസംബോധന ചെയ്ത ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി ആചാര ലംഘനം നടത്തിയെന്ന് ദേവസ്വം ബോര്‍ഡ് ആരോപിച്ചിരുന്നു. ബോര്‍ഡ് അംഗം കെപി ശങ്കര്‍ ദാസായിരുന്നു ആരോപണവുമായി രംഗത്തെത്തിയത്. ഇതിനുപിന്നാലെ കെ.പി ശങ്കര്‍ ദാസും ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഇരുമുടിക്കെട്ടില്ലാതെ പടി ചവിട്ടിയത് ആചാരലംഘനമെന്ന് തന്ത്രി
Next Article
advertisement
മംഗളൂരു-തിരുവനന്തപുരം റൂട്ടിൽ പ്രതിവാര സ്‌പെഷ്യൽ ട്രെയിൻ
മംഗളൂരു-തിരുവനന്തപുരം റൂട്ടിൽ പ്രതിവാര സ്‌പെഷ്യൽ ട്രെയിൻ
  • മംഗളൂരു-തിരുവനന്തപുരം റൂട്ടിൽ പ്രതിവാര സ്‌പെഷ്യൽ ട്രെയിൻ സർവീസ്

  • ഡിസംബർ 7 മുതൽ 2026 ജനുവരി 19 വരെ സർവീസ്

  • പ്രതിവാര സ്‌പെഷ്യൽ ട്രെയിൻ സർവീസ് നടത്തും

View All
advertisement