TRENDING:

ബാലനു പിന്നാലെ ശശിക്കൊപ്പം വേദി പങ്കിട്ട് മുഖ്യമന്ത്രിയും; ചര്‍ച്ച വിലക്കി സ്വരാജ്‌

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പാലക്കാട്: ഡി.വൈ.എഫ്.ഐ വനിതാ നേതാവ് ലൈംഗിക ആരോപണം ഉന്നയിച്ച ഷൊര്‍ണ്ണൂര്‍ എം.എല്‍.എ പി.കെ ശശിയ്‌ക്കൊപ്പം വേദി പങ്കിട്ട് മുഖ്യമന്ത്രി പിണറായി വിജയനും. പാലക്കാട്ട് സംഘടിപ്പിച്ച പട്ടികജാതി ക്ഷേമ സമിതി സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തിലാണ് പി.കെ ശശിക്കൊപ്പം മുഖ്യമന്ത്രി വേദി പങ്കിട്ടത്.
advertisement

കഴിഞ്ഞ ദിവസം മണ്ണാര്‍ക്കാട് തച്ചമ്പാറയില്‍ നടന്ന പാര്‍ട്ടി പരിപാടിയില്‍ മന്ത്രി എ.കെ ബലനും ശശിക്കൊപ്പം വേദി പങ്കിട്ടിരുന്നു. ശശിക്കെതിരായ പരാതി അന്വേഷിക്കുന്ന പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ അംഗം കൂടിയാണ് മന്ത്രി എ.കെ ബാലന്‍.

ഇതിനിടെ ഡി.വൈ.എഫ്.ഐ പാലാക്കാട് ജില്ലാ സമ്മേളനത്തില്‍ പി.കെ ശശിയുമായി ബന്ധപ്പെട്ട ലൈംഗിക ആരോപണ പരാതി ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന് സംസ്ഥാന സെക്രട്ടറി എം സ്വരാജ് കര്‍ശന നിര്‍ദ്ദേശം നല്‍കി. പാര്‍ട്ടി അന്വേഷണം നടക്കുന്നതിനാല്‍ റിപ്പോര്‍ട്ട് പുറത്തു വരട്ടേയെന്നും ചര്‍ച്ച വേണ്ടെന്നും സ്വരാജ് നിര്‍ദ്ദേശിക്കുകയായിരുന്നു. ജില്ലാ സമ്മേളനത്തില്‍ ശശിക്കെതിരെ നടപടിയെടുക്കാത്തത് ചര്‍ച്ചയാകുമെന്ന സൂചനയുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ചര്‍ച്ച വേണ്ടെന്ന് അന്ത്യശാസനവുമായി ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി തന്നെ നേരിട്ട് രംഗത്തെത്തിയത്.

advertisement

ശശിക്കെതിരെ വനിതാ നേതാവ് പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കി രണ്ടു മാസമായിട്ടും നടപടി എടുക്കാത്തതില്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ അസ്വസ്ഥരാണ്. നിലവില്‍ സംസ്ഥാന നേതൃത്വം ശശിക്കൊപ്പം ഉറച്ചു നില്‍ക്കുന്നതിനാല്‍ പ്രതിഷേധം പരസ്യമാക്കാന്‍ ജില്ലയിലെ നേതാക്കളും തയാറല്ല. ശശിക്കൊപ്പം മന്ത്രി എ.കെ ബാലനു പിന്നാലെ മുഖ്യമന്ത്രിയും വേദി പങ്കിട്ടത് ഈ നേതാക്കളെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ബാലനു പിന്നാലെ ശശിക്കൊപ്പം വേദി പങ്കിട്ട് മുഖ്യമന്ത്രിയും; ചര്‍ച്ച വിലക്കി സ്വരാജ്‌