അമിത് ഷായെ കണ്ട് കളിക്കണ്ട, ആ കളി മോശമാകുമെന്ന് മുഖ്യമന്ത്രി

Last Updated:
പാലക്കാട്: ശബരിമല വിഷയത്തിൽ ബി ജെ പിക്കും അമിത് ഷായ്ക്കും കൃത്യമായ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അമിത് ഷായുടെ വാക്ക് കേട്ട് ശബരിമലയിൽ കളിച്ച് കളയാമെന്ന് ആരും കരുതേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പാലക്കാട് പട്ടികജാതി ക്ഷേമസമിതി സമ്മേളനത്തോട് അനുബന്ധിച്ചുള്ള പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അമിത് ഷായുടെ വാക്ക് കേട്ട് ശബരിമലയിൽ കളിച്ച് കളയാമെന്ന് ആരും കരുതേണ്ട. അങ്ങനെ ആരെങ്കിലും കളിക്കുന്നുണ്ടെങ്കിൽ അത് മോശമാകുമെന്നേ പറയാനുള്ളൂ. നാടിനെ പിറകോട്ടടിക്കാൻ ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൽ വരുമ്പോൾ അമിത് ഷായ്ക്ക് മതിഭ്രമം വരാറുണ്ട്. എന്താണ് പറയേണ്ടതെന്ന് പിടി കിട്ടാറില്ല. അമിത് ഷായെ കുറെ തവണ കൊണ്ടുവന്നാൽ ഞങ്ങളുടെ പണി കുറഞ്ഞു കിട്ടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
advertisement
എൽ ഡി എഫ് സർക്കാർ വിശ്വാസികൾക്ക് എതിരല്ല. വിശ്വാസികൾക്ക് സംരക്ഷണവും സുരക്ഷയും ഒരുക്കും. ആക്രമികളെ വിശ്വാസികളും അവിശ്വാസികളും ആയി വേർതിരിക്കാനാവില്ല. ക്രിമിനലുകളെ പ്രത്യേകമായി റിക്രൂട് ചെയ്ത് ശബരിമലയിൽ ഇറക്കി. സംഘപരിവാറുകാർക്ക് അഴിഞ്ഞാടാൻ ഉള്ള സ്ഥലമല്ല ശബരിമലയെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയിലെ തീർത്ഥാടനം ശാസ്ത്രീയമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ദർശനം ഓൺലൈനിലൂടെ മാത്രമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അമിത് ഷായെ കണ്ട് കളിക്കണ്ട, ആ കളി മോശമാകുമെന്ന് മുഖ്യമന്ത്രി
Next Article
advertisement
ഓൺലൈൻ ഗെയിമിലെ കടം വീട്ടാൻ ആഭരണം മോഷ്ടിക്കുന്നതിനിടെ പിടികൂടിയ അമ്മയെ 20കാരൻ കൊലപ്പെടുത്തി
ഓൺലൈൻ ഗെയിമിലെ കടം വീട്ടാൻ ആഭരണം മോഷ്ടിക്കുന്നതിനിടെ പിടികൂടിയ അമ്മയെ 20കാരൻ കൊലപ്പെടുത്തി
  • 20കാരനായ മകൻ ഓൺലൈൻ ഗെയിമിലെ കടം വീട്ടാൻ ആഭരണം മോഷ്ടിക്കുന്നതിനിടെ അമ്മയെ കൊലപ്പെടുത്തി.

  • മോഷണത്തിനിടെ അമ്മ പിടികൂടിയതിനെ തുടർന്ന് 20കാരൻ അമ്മയെ അടിച്ച് കൊലപ്പെടുത്തിയതായി പോലീസ് പറഞ്ഞു.

  • പ്രതിയെ സിസിടിവി ദൃശ്യങ്ങളും സാങ്കേതിക തെളിവുകളും ഉപയോഗിച്ച് കണ്ടെത്തി, മോഷ്ടിച്ച ആഭരണങ്ങൾ കണ്ടെടുത്തു.

View All
advertisement