TRENDING:

പാര്‍ട്ടി ചെയര്‍മാനെ തീരുമാനിക്കുന്നത് ജില്ലാ പ്രസിഡന്റുമാരല്ല; പി.ജെ ജോസഫ്

Last Updated:

ജോസ് കെ.മാണിയെ പാര്‍ട്ടി ചെയര്‍മാനാകണമെന്ന നിര്‍ദേശമില്ലെന്ന് കേരള കോണ്‍ഗ്രസ് എം വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ.ജോസഫ്. സി.എഫ് തോമസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവാകണമെന്നും നിര്‍ദേശമില്ല

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തൊടുപുഴ: ജോസ് കെ.മാണി പാര്‍ട്ടി ചെയര്‍മാനാകണമെന്ന നിര്‍ദേശമില്ലെന്ന് കേരള കോണ്‍ഗ്രസ് എം വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ.ജോസഫ്. സി.എഫ് തോമസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവാകണമെന്നും നിര്‍ദേശമില്ല. ജില്ലാ പ്രസിഡന്റുമാരല്ല പാര്‍ട്ടി നേതൃത്വമാണ് ഇക്കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത്. മാണിക്കൊപ്പം താനും രാജിവയ്ക്കണമെന്നു പാര്‍ട്ടി തീരുമാനിച്ചിരുന്നില്ല. 'പ്രതിച്ഛായ'യിലെ ലേഖനത്തില്‍ വന്നത് തെറ്റായ കാര്യങ്ങളാണെന്നും പി.ജെ. ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
advertisement

ജോസ് കെ. മാണിയെ പാര്‍ട്ടി ചെയര്‍മാനാക്കണമെന്നും സി.എഫ് തോമസ് പാര്‍ലമെന്ററി പാര്‍ട്ടി നേതൃസ്ഥാനം ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ട് ഒന്‍പത് ജില്ലാ പ്രസിഡന്റുമാര്‍ സി.എഫ് തോമസിനെ സന്ദര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയായിരുന്നു പി.ജെ ജോസഫിന്റെ പ്രതികരണം.

ജില്ലാ പ്രസിഡന്റുമാരുടെ നീക്കത്തില്‍ സി.എഫ് തോമസും അതൃപ്തി പ്രകടിപ്പിച്ചെന്നാണ് വിവരം. ചെയര്‍മാന്‍ ആരാകണമെന്ന് തീരുമാനിക്കുന്നത് പാര്‍ട്ടി നേതൃത്വമെന്ന് ജോസ് കെ.മാണിയും പ്രതികരിച്ചു.

Also Read ജോസ് കെ മാണിയെ ചെയർമാനാക്കണം; ആവശ്യവുമായി മാണി വിഭാഗം ജില്ലാ പ്രസിഡന്റുമാർ

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
പാര്‍ട്ടി ചെയര്‍മാനെ തീരുമാനിക്കുന്നത് ജില്ലാ പ്രസിഡന്റുമാരല്ല; പി.ജെ ജോസഫ്