BREAKING: ജോസ് കെ മാണിയെ ചെയർമാനാക്കണം; ആവശ്യവുമായി മാണി വിഭാഗം ജില്ലാ പ്രസിഡന്റുമാർ

Last Updated:

മാണി വിഭാഗത്തിലെ ഒൻപത് ജില്ലാ പ്രസിഡന്റുമാരാണ് ആവശ്യവുമായി രംഗത്തെത്തിയത്

തിരുവനന്തപുരം: ജോസ് കെ മാണിയെ കേരള കോൺഗ്രസ് എം ചെയർമാനാക്കണമെന്ന് ആവശ്യപ്പെട്ട് മാണി വിഭാഗം ജില്ലാ പ്രസിഡന്റുമാര്‍ രംഗത്ത്. നേതാക്കൾ സി എഫ് തോമസിനെ കണ്ട് ആവശ്യം ഉന്നയിച്ചു. സി എഫ് തോമസ് പാർലമെന്ററി പാർ‌ട്ടി നേതാവകണമെന്ന ആവശ്യവും ഇവർ ഉന്നയിച്ചു. കേരള കോൺഗ്രസ് എം ചെയർമാൻ സ്ഥാനവും പാർലമെന്ററി പാർട്ടി നേതാവ് സ്ഥാനവും മാണി വിഭാഗത്തിന് അവകാശപ്പെട്ടതാണെന്നും ഇവർ ആവശ്യപ്പെട്ടു. പാർട്ടിയുടെ 14 ജില്ലാ പ്രസിഡന്റുമാരിൽ 10 പേരും മാണി വിഭാഗത്തിലുള്ളവരാണ്. ഇവരിൽ ഒൻപതുപേരാണ് ജോസ് കെ മാണിയെ ചെയർമാനാക്കണമെന്ന് ആവശ്യപ്പെട്ട് സി എഫ് തോമസിനെ കണ്ടത്.
ചെയർമാൻ, പാർലമെന്ററി പാർട്ടി ലീഡർ, പാലാ സീറ്റ് എന്നിവ സംബന്ധിച്ച ചർച്ചകൾ സജീവമായിരിക്കെയാണ് പാർട്ടിയിലെ ഒരു വിഭാഗം വൈസ് ചെയർമാൻ ജോസ് കെ മാണിക്ക് വേണ്ടി രംഗത്ത് വന്നിരിക്കുന്നത്. ചെയർമാൻ സ്ഥാനത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ചക്കില്ലെന്ന ഉറച്ച നിലപാടിലാണ് മാണി വിഭാഗം. ജോസ് കെ മാണിയെ ചെയർമാനാക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് വർക്കിങ് ചെയർമാൻ പി ജെ ജോസഫിനെ അനുകൂലിക്കുന്നവരും വാദിക്കുന്നു. ഒത്തുതീർപ്പെട്ട നിലയിൽ ഡെപ്യൂട്ടി ചെയർമാനായ സി എഫ് തോമസിനെ ചെയർമാനാക്കണമെന്ന ചർച്ചകളും നടന്നിരുന്നു. ഇതിനിടെയാണ് സമ്മർദ തന്ത്രവുമായി മാണി വിഭാഗം നേതാക്കൾ രംഗത്തെത്തിയത്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
BREAKING: ജോസ് കെ മാണിയെ ചെയർമാനാക്കണം; ആവശ്യവുമായി മാണി വിഭാഗം ജില്ലാ പ്രസിഡന്റുമാർ
Next Article
advertisement
കൊല്ലത്ത് ചേട്ടന് വേണ്ടി പഠനം ഉപേക്ഷിച്ച് മീൻ കച്ചവടത്തിനിറങ്ങിയ അനിയന് ഒന്നാം റാങ്കിന്റെ മധുരം നൽകി ചേട്ടൻ
കൊല്ലത്ത് ചേട്ടന് വേണ്ടി പഠനം ഉപേക്ഷിച്ച് മീൻ കച്ചവടത്തിനിറങ്ങിയ അനിയന് ഒന്നാം റാങ്കിന്റെ മധുരം നൽകി ചേട്ടൻ
  • മുഹമ്മദ് കനി അഫ്രാരിസ് എം.കോം ഒന്നാം റാങ്കോടെ പാസായി, അനുജന്റെ സ്വപ്നം സഫലമാക്കി.

  • സഹോദരന് വേണ്ടി പഠനം ഉപേക്ഷിച്ച സഫ്രാരിസ്, കുടുംബത്തിന്റെ ആശ്രയമായി.

  • അഫ്രാരിസ് അടുത്ത കോളേജിൽ അസിസ്റ്റന്റ് പ്രൊഫസറായി ജോലിക്ക് പ്രവേശിക്കാനിരിക്കുകയാണ്.

View All

ഫോട്ടോ

കൂടുതൽ വാർത്തകൾ
advertisement