പക്ഷേ ജോസഫ് ഗ്രൂപ്പിൽ ഇപ്പോൾ ഉണ്ടായ തർക്കം വലിയൊരു പൊട്ടിത്തെറിക്ക് ആണ് കാരണമായത്. തെരഞ്ഞെടുപ്പിനു തൊട്ടുമുൻപ് പാർട്ടിയുടെ മുഖ്യ ചുമതലകളിൽ മോൻസ് ജോസഫിനെയും ജോയി എബ്രഹാമിനെയും കൊണ്ടുവന്നതാണ് തർക്കങ്ങൾക്ക് തുടക്കം. എതിർഭാഗത്ത് ഫ്രാൻസിസ് ജോർജ്, തോമസ് ഉണ്ണിയാടൻ, ജോണി നെല്ലൂർ എന്നിവരാണ് മോൻസ് ജോസഫ് ജോയി എബ്രഹാം എന്നിവരെ എതിർത്തു ശക്തമായി രംഗത്തുള്ളത്.
തർക്കങ്ങൾ പരിഹരിക്കാൻ ഇന്നലെ രാത്രി തൊടുപുഴയിൽ ചേർന്ന് നേതൃയോഗം വലിയ പിളർപ്പിന്റെ സൂചനകളാണ് നൽകുന്നത്. മോൻസ് ജോസഫ് വിഭാഗത്തിന് ഉയർന്ന പദവികൾ നൽകിയതിനെതിരെ ഫ്രാൻസിസ് ജോർജ് അടക്കമുള്ളവർ തുറന്നടിച്ചു രംഗത്തെത്തി. ഈ നീക്കം ഒരു കാരണവശാലും അംഗീകരിക്കാനാവില്ല എന്ന് ഫ്രാൻസിസ് ജോർജ് ജോണിനെല്ലൂർ, തോമസ് ഉണ്ണിയാടൻ എന്നിവർ യോഗത്തിൽ പറഞ്ഞു.
advertisement
You may also like:കേരളത്തിലെ വ്യവസായവകുപ്പ് പൊട്ടക്കിണറ്റിൽ വീണ തവള: സാബു എം ജേക്കബ്
ഇതോടെയാണ് വലിയ തർക്കങ്ങളും രൂക്ഷമായ വാക്കേറ്റവും ഉണ്ടായത്. ഒരുവേള ഈ നേതാക്കൾ പാർട്ടി വിട്ടു പോകുമെന്ന് ഭീഷണിയും മുന്നോട്ടുവച്ചു. ഇതോടെയാണ് അനുനയ നീക്കം എന്ന നിലയിൽ താഴേത്തട്ടു മുതൽ സംഘടനാ തെരഞ്ഞെടുപ്പ് നടത്താമെന്ന് പി ജെ ജോസഫ് യോഗത്തിൽ ഉറപ്പുനൽകിയത്. ഇക്കാര്യങ്ങൾ തീരുമാനിക്കാൻ ഉടൻതന്നെ പാർട്ടി സ്റ്റിയറിങ് കമ്മിറ്റി യോഗം ചേരുമെന്ന് പി ജെ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.
You may also like:ടോക്യോ ഒളിമ്പിക്‌സിനായി കായിക മന്ത്രി വി.അബ്ദുറഹിമാന്‍ ജപ്പാനിലേക്ക്; സ്വന്തം ചെലവില്‍
അതൃപ്തി പരസ്യമാക്കി യോഗത്തിനുശേഷം ഫ്രാൻസിസ് ജോർജ് മാധ്യമങ്ങളെ കണ്ടു. ഇപ്പോഴുള്ള സംഘടനാ പദവികൾ താൽക്കാലികം മാത്രമാണ് എന്ന് ഫ്രാൻസിസ് ജോർജ് വ്യക്തമാക്കി. അതേസമയം പിസി തോമസ് ഉൾപ്പെടെയുള്ളവർ പാർട്ടിയിലേക്ക് വന്നപ്പോൾ ആണ് പുതിയ ക്രമീകരണങ്ങൾ ഉണ്ടാക്കിയത് എന്ന് പി ജെ ജോസഫ് വ്യക്തമാക്കി. നേരത്തെ കോട്ടയത്ത് ഫ്രാൻസിസ് ജോർജിനെ പരസ്യമായി വിമർശിച്ച് മോൻസ് ജോസഫ് രംഗത്തെത്തിയിരുന്നു.
പാർട്ടിയിൽ പുതുതായി വന്നവർക്ക് ഭരണഘടന അറിയാത്തതുകൊണ്ടുള്ള പ്രശ്നങ്ങൾ ആണ് എന്നായിരുന്നു അന്ന് മോൻസ് ജോസഫ് വ്യക്തമാക്കിയത്. കെഎം മാണിയുമായുള്ള ലയന സമയത്ത് ഭരണഘടനാ പുതുക്കിയിരുന്നു എന്നും ജോയി എബ്രഹാം ആണ് ഇത് മുൻകൈയെടുത്ത് നടത്തിയത് എന്നും ആയിരുന്നു മോൻസ് ജോസഫ് പറഞ്ഞത്. തർക്കങ്ങൾ രൂക്ഷമായതോടെ ഒരു വിഭാഗം ജോസ് കെ മാണിക്കൊപ്പം ചേരുമെന്ന സൂചനകളുണ്ടായിരുന്നു.
തോമസ് ഉണ്ണിയാടൻ ഇക്കാര്യത്തിൽ ചർച്ചകൾ നടത്തിയതായി ജോസ് കെ മാണിക്കൊപ്പം ഉള്ള ചില നേതാക്കൾ രഹസ്യമായി അവകാശപ്പെടുന്നു. പാർട്ടിയിലെ നേതാക്കൾ ജോസ് കെ മാണിക്കൊപ്പം നീങ്ങിയാൽ അത് ക്ഷീണമാകും എന്ന് പി ജെ ജോസഫ് വിലയിരുത്തുന്നു. അതുകൊണ്ട് നേതാക്കളെ അനുനയിപ്പിച്ച് കൂടെ നിർത്താനുള്ള ശ്രമമാണ് അദ്ദേഹം നടത്തുന്നത്. ഭരണം കൂടി ഉള്ള സാഹചര്യത്തിൽ ജോസ് കെ മാണിക്കൊപ്പം ഏതെങ്കിലും നേതാക്കൾ പോയാൽ അത്ഭുതപ്പെടാനില്ല എന്നതാണ് ജോസഫ് ഗ്രൂപ്പിലെ ചില മുതിർന്ന നേതാക്കൾ പറയുന്നത്.