കുഞ്ഞാലിക്കുട്ടി സാഹിബ് മുഖ്യമന്ത്രി സ്ഥാനത്തിന് യോഗ്യനാണോ എന്ന് ചോദിച്ചാൽ യോഗ്യനാണ് എന്നതല്ലാതെ മറ്റൊരു മറുപടിയില്ല. യോഗ്യനാകലും അത് ആവശ്യപ്പെടുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നും പിഎംഎ സലാം പറഞ്ഞു
യുഡിഎഫിനെ സംബന്ധിച്ചിടത്തോളം കാര്യങ്ങളെല്ലാം ചെറുതും വലുതുമായ എല്ലാ എല്ലാ കടകക്ഷികളുമായി പരസ്പരം ആലോചിച്ചാണ് തീരുമാനമെടുക്കുന്നത്. മുന്നണിയിലെ എല്ലാ രാഷ്ട്രീയപാർട്ടികളുടെയും നേതാക്കന്മാരുടെ അഭിപ്രായം എന്താണോ അതിനോടൊപ്പം ലീഗ് നിൽക്കും. യുഡിഎഫ് അധികാരത്തിൽ വന്നാൽ കോൺഗ്രസ് ഒറ്റയ്ക്കല്ല മുഖ്യമന്ത്രി ആരാണെന്ന് തീരുമാനിക്കുന്നത്. ചർച്ച ചെയ്തായിരിക്കും തീരുമാനമെടുക്കുക. കോൺഗ്രസ് അവരുടെ അഭിപ്രായം പറയും. മുസ്ലിംലീഗ് മുസ്ലിം ലീഗിൻറെ അഭിപ്രായം പറയും. എല്ലാ അഭിപ്രായങ്ങളും ക്രോഡീകരിച്ച് ഒരു തീരുമാനത്തിലെത്തും. ആര് മുഖ്യമന്ത്രിയാകും എന്നെല്ലാം ഇപ്പോൾ കണക്കുകൂട്ടാൻ പറ്റില്ലെന്നും പറയാനുള്ളത് ലീഗ് സമയമാകുമ്പോൾ പറയുമെന്നും പിഎംഎ സലാം പറഞ്ഞു.
advertisement
