മക്കൾ പോകുന്നത് വലിയ കാര്യമല്ല, ബാപ്പമാർ പോകുമ്പോൾ നോക്കിയാൽ മതി. അതിനൊന്നും രാഷ്ട്രീയ കേരളം പ്രധാന്യം കല്‍പ്പിക്കില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പിതാക്കന്മാര്‍ എടുക്കുന്ന രാഷ്ട്രീയ നിലപാടിനെ ഇല്ലാതാക്കുന്ന നിലപാട് മക്കള്‍ സ്വീകരിച്ചാല്‍ അതിനെ ജനം ഉള്‍ക്കൊള്ളില്ല. അത് അവരുടെ മണ്ടത്തരമായേ ആളുകള്‍ കാണൂ. പുച്ഛത്തോടെയേ രാഷ്ട്രീയ കേരളം കാണു. അത്തരം തീരുമാനങ്ങളുടെ കൂടെ ആളുകള്‍ ഉണ്ടാവില്ല. കൊണ്ടുപോകുന്നവര്‍ക്ക് കാര്യവുമുണ്ടാകില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ബിജെപിക്ക് അത്ര പെട്ടെന്ന് കേരളത്തില്‍ വേരുണ്ടാക്കാൻ കഴിയില്ല. അവർ സ്വാഭാവികമായും പല പരീക്ഷണവും നടത്തി നോക്കും. പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ യുഡിഎഫിന് മേൽകൈ ഉണ്ടാകുമെന്നും പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Malappuram,Kerala
First Published :
Mar 08, 2024 2:46 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'മക്കൾ പോകുന്നത് വലിയ കാര്യമല്ല, ബാപ്പമാർ പോകുമ്പോൾ നോക്കിയാൽ മതി'; പി.കെ കുഞ്ഞാലിക്കുട്ടി
