TRENDING:

ശശിക്കെതിരെ കൂടുതല്‍ നടപടിയില്ല; സസ്‌പെന്‍ഷന്‍ അംഗീകരിച്ച് സിപിഎം കേന്ദ്ര നേതൃത്വം

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡല്‍ഹി: ലൈംഗിക ആരോപണ പരാതിയില്‍ പി.കെ ശശിയ്‌ക്കെതിരെ കൂടുതല്‍ പാര്‍ട്ടി നടപടികളില്ല. ആറു മാസത്തേക്ക് പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്ത സംസ്ഥാന നേതൃത്വത്തിന്റെ നടപടി സി.പി.എം കേന്ദ്ര കമ്മിറ്റി അംഗീകരിച്ചു. കൂടുതല്‍ നടപടി വേണ്ടെന്നും തീരുമാനിച്ചിട്ടുണ്ട്.
advertisement

അതേസമയം ലൈംഗിക ആരോപണത്തില്‍പ്പെട്ട ശശിക്കെതിരായ പാര്‍ട്ടി നടപടി അപര്യാപ്തമാണെന്നു കാട്ടി വി.എസ് അച്യുതാനന്ദനും പരാതിക്കാരിയായ ഡി.വൈ.എഫ്.ഐ വനിതാ നേതാവും കേന്ദ്ര കമ്മിറ്റിക്ക് കത്തയച്ചിരുന്നു. ആരോപണങ്ങളില്‍ പാര്‍ട്ടി സമിതി അന്വേഷണം നടത്തിക്കൊണ്ടിരിക്കെ ശശിയെ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുപ്പിക്കുകയും പൊതുവേദികളില്‍ എത്തിക്കുകയും ചെയ്ത നേതൃത്വത്തിനെതിരെ നടപടിയെടുക്കണമെന്നും വി എസ് കത്തില്‍ ആവശ്യപ്പെട്ടിരുന്നു.

Also Read 'ശശിക്കെതിരെ മാതൃകാപരമായ നടപടി വേണം'; കേന്ദ്ര കമ്മിറ്റിക്ക് വീണ്ടും കത്തയച്ച് വി.എസ്

ലൈംഗിക ആരോപണ പരാതിയില്‍ പി.കെ ശശി എം.എല്‍.എയെ വെള്ളപൂശിക്കൊണ്ടുള്ള സി.പി.എം അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ പുറത്ത് വിട്ടിരുന്നു. പരാതിക്കാരിയായ യുവതിക്ക് എതിരായ പരാമര്‍ശമാണ് റിപ്പോര്‍ട്ടില്‍ കൂടുതലുള്ളത്.

advertisement

Also Read പാര്‍ട്ടി പ്രവര്‍ത്തകയുടെ മാനം സംരക്ഷിക്കാത്ത സി.പി.എം എങ്ങനെ വനിതാ മതില്‍ സൃഷ്ടിക്കും?

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

യുവതിയുടെ പരാതിക്ക് ദൃക്‌സാക്ഷികളില്ലെന്നും കണ്ടെത്തിയ കമ്മീഷന്‍ ഫോണ്‍ സംഭാഷണം മാത്രമാണ് തെറ്റായി കണ്ടത്. ഇതേതുടര്‍ന്നാണ് സംസ്ഥാന നേതൃത്വം ശശിയെ ആറു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്. എന്നാല്‍ അച്ചടക്ക നടപടിക്കു ശേഷവും പാര്‍ട്ടിയുടെത് ഉള്‍പ്പെടെയുള്ള പൊതുപരിപാടികളില്‍ പി.കെ ശശി സജീവമാണ്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശശിക്കെതിരെ കൂടുതല്‍ നടപടിയില്ല; സസ്‌പെന്‍ഷന്‍ അംഗീകരിച്ച് സിപിഎം കേന്ദ്ര നേതൃത്വം