പാര്‍ട്ടി പ്രവര്‍ത്തകയുടെ മാനം സംരക്ഷിക്കാത്ത സി.പി.എം എങ്ങനെ വനിതാ മതില്‍ സൃഷ്ടിക്കും?
Last Updated:
തിരുവനന്തപുരം: സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകയുടെ മാനം സംരക്ഷിക്കാത്ത സി.പി.എം ആണോ നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിന് വനിതാ മതില്‍ സൃഷ്ടിക്കുന്നതെന്ന വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
പി.കെ.ശശിക്കെതിരെ വനിതാ നേതാവ് പരാതിപ്പെട്ടപ്പോള്‍ ശശിയെ സംരക്ഷിക്കുകയും പരാതിക്കാരിയെ പ്രതിയാക്കാന്‍ ശ്രമിക്കുകയും ചെയ്ത നടപടിയാണ് പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ ചെയ്തത്. ഇതാണോ സി.പി.എം പറയുന്ന നവോത്ഥാന മൂല്യം? പരാതിക്കാരിയുടെ പരാതിയെല്ലാം തള്ളിയ പാര്‍ട്ടി കമ്മീഷന്‍ പരാതിക്കാരി ദുരുദ്ദേശത്തടെ ശശിയെ കുടുക്കാന്‍ ശ്രമിച്ചു എന്ന മട്ടിലാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. സി.പി.എം ഏരിയാ കമ്മിറ്റി ഓഫീസില്‍ വച്ച് യുവതിയോട് ശശി മോശമായി പെരുമാറിയെന്നാണ് ആരോപണം. ഇതിന് ദൃക്സാക്ഷികളുണ്ടോ എന്ന കമ്മീഷന്റെ ചോദ്യം അപഹാസ്യവും യുക്തിരഹിതവും ശശിയെ രക്ഷിക്കുന്നതിന് കരുതിക്കൂട്ടി ഉന്നയിക്കുന്നതുമാണ്. സ്ത്രീയോട് അതിക്രമത്തിന് മുതിരുന്നയാള്‍ ദൃക്സാക്ഷിയെക്കൊണ്ട നിര്‍ത്തിയിട്ട് അത് ചെയ്യുമെന്നാണോ പാര്‍ട്ടിയുടെ അന്വേഷണ കമ്മീഷന്‍ കരുതുന്നത്?
advertisement
Also Read വനിതാ മതിലിന് സര്‍ക്കാര്‍ പണം: ഉത്തരവ് പൂര്‍ണ്ണമായും പിന്‍വലിക്കണമെന്ന് ചെന്നിത്തല
ഫോണില്‍ മോശമായി സംസാരിച്ചു എന്ന് കമ്മീഷന്‍ സമ്മതിച്ചതു തന്നെ യുവതി അതിന്റെ റിക്കാര്‍ഡിംഗ് കൊടുത്തതു കൊണ്ടു നിവര്‍ത്തിയില്ലാതെയാണ്. അിനാലാണ് പേരിനുള്ള നടപടി ഉണ്ടായിരിക്കുന്നത്. വേട്ടക്കാരനെ സംരക്ഷിക്കുകയും ഇരയെ വേട്ടയാടുകയും ചെയ്യുന്ന സമീപനമാണ് പാര്‍ട്ടി ഇക്കാര്യത്തില്‍ സ്വീകരിച്ചിരിക്കുന്നത്.
സ്വന്തം പാര്‍ട്ടിയിലെ പ്രവര്‍ത്തകരായ സ്ത്രീകളുടെ മാനം പോലും സംരക്ഷിക്കാത്ത സി.പി.എം കേരളത്തിലെ വനിതകളുടെ ആത്മാഭിമാനത്തിനായി മതില്‍ സൃഷ്ടിക്കാന്‍ ധാര്‍മ്മികമായി എന്ത് അവകാശമാണുള്ളതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 16, 2018 6:11 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പാര്‍ട്ടി പ്രവര്‍ത്തകയുടെ മാനം സംരക്ഷിക്കാത്ത സി.പി.എം എങ്ങനെ വനിതാ മതില്‍ സൃഷ്ടിക്കും?


