'ശശിക്കെതിരെ മാതൃകാപരമായ നടപടി വേണം'; കേന്ദ്ര കമ്മിറ്റിക്ക് വീണ്ടും കത്തയച്ച് വി.എസ്
Last Updated:
ന്യൂഡല്‍ഹി: ലൈംഗിക പീഡന ആരോപണത്തിൽ ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ ശശിക്കെതിരെ നടപടി ആവശ്യപ്പെട്ട് ഭരണപരിഷ്‌ക്കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദനും പരാതിക്കാരിയായ യുവതിയും സി.പി.എം കേന്ദ്ര കമ്മിറ്റിക്ക് കത്തയച്ചു.
പാര്‍ട്ടി സ്ത്രീപക്ഷത്ത് നിന്നുകൊണ്ട് ശശിക്കെതിരെ നടപടി എടുക്കണമെന്നാണ് വി.എസ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ശശിക്കെതിരെ നടപടി ആവശ്യപ്പെട്ട് ലൈംഗിക ആരോപണമുയര്‍ന്ന ആദ്യഘട്ടത്തിലും വി.എസ് കേന്ദ്ര നേതൃത്വത്തിന് കത്തയച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി വിഷയത്തില്‍ ഇടപെട്ടതും സംസ്ഥാന നേതൃത്വം അന്വേ,ണ കമ്മീഷനെ നിയോഗിച്ചതും. ഇന്ന് നടക്കുന്ന കേന്ദ്ര കമ്മിറ്റി യോഗത്തില്‍ വി.എസ് പങ്കെടുക്കുന്നില്ല. ഈ സാഹചര്യത്തിലാണ് ശശിക്കെതിരായ ആരോപണം ഉന്നയിച്ച് കത്ത് നല്‍കിയിരിക്കുന്നതെന്നാണ് സൂചന.
Also Read ശശിയെ വെള്ളപൂശി പാർട്ടി; യുവതിയോട് മോശമായി പെരുമാറിയിട്ടില്ല
പീഡനപരാതിയില്‍ അന്വേഷണം നിലനില്‍ക്കുമ്പോള്‍ പാര്‍ട്ടി പരിപാടികളില്‍ ശശിയെ പങ്കെടുപ്പിക്കുന്നതും ജാഥാക്യാപ്റ്റനാക്കുന്നതും ശരിയല്ലെന്നും വി.എസ് കത്തില്‍ പറയുന്നു. ശശിക്കൊപ്പം വേദി പങ്കിടുകയും ശശിയെ ചുമതലകള്‍ ഏല്‍പ്പിക്കുകയും ചെയ്തവര്‍ക്കെതിരേയും നടപടി ഉണ്ടാവണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.
advertisement
നേതാക്കള്‍ക്കെതിരായ സ്ത്രീപീഡന പരാതികള്‍ പാര്‍ട്ടി ഗൗരവത്തോടെ കാണണം. ഇത്തരക്കാര്‍ക്കെതിരെ ശക്തവും മാതൃകാപരവുമായ നടപടി ഉണ്ടാകണമെന്നും വി.എസ് കത്തില്‍ ആവശ്യപ്പെടുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 16, 2018 12:17 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ശശിക്കെതിരെ മാതൃകാപരമായ നടപടി വേണം'; കേന്ദ്ര കമ്മിറ്റിക്ക് വീണ്ടും കത്തയച്ച് വി.എസ്


