ഡിസംബര്‍ രണ്ടിന് വൈകിട്ട് കൊടുങ്ങല്ലൂര്‍ അംബേദ്ക്കര്‍ സ്വയറില്‍ ഡയലോഗ് എന്ന സാംസ്‌ക്കാരിക സംഘടനയാണ് സംഗമം സംഘടിപ്പിക്കുന്നത്.
കവിതാ മോഷണ വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് ശ്രീചിത്രനെ ഒഴിവാക്കിയിരിക്കുന്നത്. ശ്രീചിത്രന് പകരം ഷാഹിന നഫീസ പ്രഭാഷണം നടത്തുമെന്നും സംഘാടകര്‍ അറിയിച്ചു.
കവി കലേഷിന്റെ കവിത ദീപാ നിശാന്ത് കോപ്പിയടിച്ചെന്ന വിവാദത്തില്‍ മാപ്പ് പറഞ്ഞ് ശ്രീചിത്രന്‍ രംഗത്തെത്തിയിരുന്നു. സ്ഥിരമായി കവിതാസംവാദങ്ങള്‍ നടക്കുന്ന മുന്‍പുള്ള സമയത്ത് പലര്‍ക്കും കവിതകള്‍ അയച്ചുകൊടുത്തിരിക്കുന്നെന്നും അതിത്ര മേല്‍ വലിയ അശനിപാതമായി വന്ന് വീഴുമെന്ന് പ്രതിക്ഷിച്ചിട്ടില്ലെന്നും ശ്രീചിത്രന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വിശദീകരിച്ചിരുന്നു.
advertisement
ശ്രീചിത്രന്‍ നല്‍കിയ കവിത ദീപാ നിശാന്തിന്റെ പേരില്‍ പ്രസിദ്ധീകരിക്കുകയായിരുന്നെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് വിഷയത്തില്‍ ശ്രീചിത്രന്‍ മാപ്പ് പറഞ്ഞത്.