TRENDING:

പ്രധാനമന്ത്രി മാർച്ച് 11ന് കൊച്ചിയിൽ; 50 ദിവസത്തിനിടെ കേരളത്തിലെത്തുന്നത് രണ്ടാം തവണ

Last Updated:

മധ്യകേരളം കേന്ദ്രീകരിച്ച് വലിയ മുന്നേറ്റം ലക്ഷ്യമിട്ടുള്ള വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എൻഡിഎയുടെ പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച കൊച്ചിയിലെത്തും. മധ്യകേരളം കേന്ദ്രീകരിച്ച് വലിയ മുന്നേറ്റം ലക്ഷ്യമിട്ടുള്ള വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ നടക്കുന്ന കൂറ്റൻ കൺവെൻഷനിൽ അര ലക്ഷത്തോളം പ്രവർത്തകർ അണിനിരക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദി (File photo)
പ്രധാനമന്ത്രി നരേന്ദ്ര മോദി (File photo)
advertisement

50 ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് മോദി കേരളത്തിലെത്തുന്നത്. തിരുവനന്തപുരം കോർപറേഷൻ ഭരണം ബിജെപി പിടിച്ചതിനു ശേഷം ജനുവരി 23ന് പ്രധാനമന്ത്രി തിരുവനന്തപുരത്ത് എത്തിയിരുന്നു.

പ്രധാന പരിപാടികൾ:

  1. പുതുക്കിപ്പണിത റെയിൽവേ സ്റ്റേഷൻ, ബിപിസിഎല്ലിന്റെ പുതിയ പദ്ധതികൾ എന്നിവയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കും.
  2.  പ്രധാനമന്ത്രി രണ്ട് പ്രധാന ഹൈവേ പദ്ധതികൾ ഉദ്ഘാടനം ചെയ്യും. NH-66 ലെ തലപ്പാടി-ചെങ്കള ഭാഗത്തിന്റെ ആറ് വരി പാത, കോഴിക്കോട് ബൈപാസിന്റെ ആറ് വരി പാത എന്നിവയുടെ ഉദ്ഘാടനം ആണ് നിർവഹിക്കുക.
  3. advertisement

  4. ബിഡിജെഎസിനൊപ്പം ട്വന്റി 20 കൂടി മുന്നണിയിലെത്തിയ സാഹചര്യത്തിൽ എറണാകുളം ജില്ലയിലെ കുന്നത്തുനാട്, പെരുമ്പാവൂർ, തൃപ്പൂണിത്തുറ മണ്ഡലങ്ങളിൽ വലിയ വിജയമാണ് എൻഡിഎ ലക്ഷ്യം വെക്കുന്നത്.
  5. ബുധനാഴ്ച രാവിലെ 11:30-ന് നെടുമ്പാശേരിയിൽ എത്തുന്ന പ്രധാനമന്ത്രി നാവികസേനാ ഹെലിപാഡിൽ നിന്ന് റോഡ് മാർഗമായിരിക്കും സഞ്ചരിക്കുക. പതിനായിരം പേർ അണിനിരക്കുന്ന ബൃഹത്തായ റോഡ് ഷോയും കൊച്ചിയിൽ ഒരുക്കിയിട്ടുണ്ട്.
  6.  മറൈൻ ഡ്രൈവിൽ നടക്കുന്ന അഖില കേരള ധീവരസഭയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളിലും അദ്ദേഹം പങ്കെടുക്കും.
  7. വികസിത കേരളം മോദിക്കൊപ്പം’ എന്ന മുദ്രാവാക്യവുമായാണ് എൻഡിഎ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. തിരുവനന്തപുരം കോർപറേഷൻ ഭരണം പിടിച്ചെടുത്തതിന് ശേഷമുള്ള ബിജെപിയുടെ ‘മിഷൻ 2026’-ന്റെ ഭാഗമായാണ് ഈ സന്ദർശനം.
  8. advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

തിരഞ്ഞെടുപ്പ് കൺവെൻഷനോടു കൂടി എൻ ഡി എയുടെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഔദ്യോഗിക പ്രചരണങ്ങൾ ശക്തമാവും. ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ, ബി ഡി ജെ എസ് ചെയർമാൻ തുഷാർ വെള്ളാപ്പള്ളി, ട്വന്റി ട്വന്റി ചെയർമാൻ സാബു ജേക്കബ്, എൻ ഡി എയുടെ മറ്റു ഘടകകക്ഷി നേതാക്കൾ, ബിജെപി സംസ്ഥാന നേതാക്കൾ എന്നിവർ തെരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കും. 2.30ന് പ്രധാനമന്ത്രി തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലേക്ക് പോകും.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പ്രധാനമന്ത്രി മാർച്ച് 11ന് കൊച്ചിയിൽ; 50 ദിവസത്തിനിടെ കേരളത്തിലെത്തുന്നത് രണ്ടാം തവണ
Open in App
Home
Video
Impact Shorts
Web Stories