TRENDING:

'നരേന്ദ്ര മോദി നൽകുന്ന പിന്തുണ ശ്ലാഘനീയം'; സൂഫി പ്രതിനിധികൾ രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തി

Last Updated:

രാജ്യത്തെ മാനവിക ഐക്യത്തിനായി നടത്തുന്ന ശ്രമങ്ങൾക്കും പദ്ധതികൾക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സംഘം പിന്തുണ അറിയിച്ചു

advertisement
തിരുവനന്തപുരം: സൂഫി വഴികളുടെ പ്രചാരണത്തിൻ്റെ ഭാഗമായി ശൈഖുന ഹാഫിള് ഉസ്താദ് നേതൃത്വം നൽകുന്ന കുരുവട്ടൂർ സാവിയത്തു സൂഫിയ്യയുടെ പ്രതിനിധികൾ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തി. ഉസ്താദ് നൗഷാദ് അഹ്സനി ഒതുക്കുങ്ങൽ, തൊഴിയൂർ കുഞ്ഞി മുഹമ്മദ് സഖാഫി എന്നിവരുടെ നേതൃത്വത്തിലുള്ള പ്രതിനിധികളാണ് മാരാർജി ഭവനിലെത്തിയത്.
സൂഫി പ്രതിനിധികൾ ബി ജെ പി അധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തുന്നു
സൂഫി പ്രതിനിധികൾ ബി ജെ പി അധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തുന്നു
advertisement

മനുഷ്യരിൽ പരസ്പര സ്നേഹം നില നിർത്തുന്നതിന് സൂഫി സാന്നിധ്യങ്ങൾ വഹിച്ച പങ്ക് വലുതാണെന്നും അത്തരം നീക്കങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകുന്ന പിന്തുണ ശ്ശാഘനീയമാണെന്നും ഉസ്താദ് നൗഷാദ് അഹ്സനി ഒതുക്കുങ്ങൽ പറഞ്ഞു. രാജ്യത്തെ മാനവിക ഐക്യത്തിനായി നടത്തുന്ന ശ്രമങ്ങൾക്കും പദ്ധതികൾക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിന്തുണ അറിയിച്ചു. ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റ് ഡോ. എം അബ്ദുൽ സലാം, ന്യൂനപക്ഷ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ഷെയ്ഖ് ഷാഹിദ് എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: As part of the promotion of Sufi traditions, representatives of the Kuruvattur Zaviyathu Sufiyya, led by Shaikhuna Hafiz Ustad, met with BJP State President Rajeev Chandrasekhar. The delegation, led by Ustad Naushad Ahsani Othukkungal and Thozhiyoor Kunji Muhammad Saqafi, arrived at the Mararji Bhavan for the meeting.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'നരേന്ദ്ര മോദി നൽകുന്ന പിന്തുണ ശ്ലാഘനീയം'; സൂഫി പ്രതിനിധികൾ രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തി
Advertisement
Open in App
Home
Video
Impact Shorts
Web Stories