കേന്ദ്ര സർക്കാരിന്‍റെ വിദ്യാഭ്യാസ പദ്ധതിയായ പി എം ശ്രീയിൽ നിലപാട് കടുപ്പിച്ച് സിപിഐ. സിപിഐ മന്ത്രിമാർ മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ട് നിൽക്കും. 29 ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ CPI മന്ത്രിമാർ പങ്കെടുക്കില്ല. മറ്റ് നടപടികൾ ആലോചിക്കാൻ നവംബർ 4ന് സംസ്ഥാന കൗൺസിൽ വിളിച്ചിട്ടുണ്ട്.സിപിഐയുടെ എതിർപ്പ് തള്ളിയാണ് പി എം ശ്രീയിൽ സർക്കാർ ഒപ്പിട്ടത്.
advertisement
വിഷയം മുന്നണിയിൽ ചർച്ച ചെയ്യുമെന്ന സി പി എം ജനറൽ സെക്രട്ടറി എം എ ബേബിയുടെ ഉറപ്പ് പോലും പരിഗണിക്കാതെ ഏകപക്ഷീയമായാണ് പി എം ശ്രീയിൽ സർക്കാർ ഒപ്പിട്ടത് അംഗീകരിക്കാനാകില്ലെന്നാണ് സി പി ഐ നിലപാട്. മുന്നണി മര്യാദ ലംഘിച്ചെന്നാണ് സിപിഐയുടെ ആരോപണം.
സംസ്ഥാനത്തിന് വേണ്ടി വിദ്യാഭ്യാസ സെക്രട്ടറിയാണ് പിഎം ശ്രീയിൽ ഒപ്പുവച്ചത്. പദ്ധതിയിൽ ഒപ്പുവച്ചതോടെ തടഞ്ഞുവച്ച 1500 കോടിയുടെ എസ് എസ് കെ ഫണ്ട് ഉടൻ കേരളത്തിന് അനുവദിക്കുമെന്ന് കേന്ദ്രം ഉറപ്പ് നൽകി. മന്ത്രിസഭയിലടക്കം മൂന്ന് തവണ സി പി ഐ എതിർപ്പ് ഉന്നയിച്ച പദ്ധതിയിലാണ് കേരളം ഒപ്പുവച്ചത്.
