മകൻ രാഹുൽ വാഹനാപകടത്തിൽ പെട്ട് മരിച്ചപ്പോൾ ഉമ്മൻ ചാണ്ടി നേരിട്ട് ഇടപെട്ട് സഹായങ്ങൾ ചെയ്ത് തന്നുവെന്നും തന്റെ മകളുടെ വിവാഹച്ചടങ്ങിൽ മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹം സഹായിച്ചുവെന്നും മാധ്യമങ്ങളോട് സതിയമ്മ പറഞ്ഞു. കുടുംബശ്രീയുടെ പേരിലല്ല ജോലിക്ക് കയറിയതെന്നും അംഗങ്ങളുടെ പിന്തുണയോടെയാണ് ജോലിക്ക് കയറിയതെന്നും സതിയമ്മ കൂട്ടിചേർചത്തു. പിന്നീട് വർഷങ്ങൾക്കുശേഷമാണ് കുടുംബശ്രീ വഴി ആയതെന്ന് സതിയമ്മ കൂട്ടിച്ചേർത്തു.
Also read-‘ഇവിടെ സ്വാതന്ത്ര്യവുമില്ല, ജനാധിപത്യവുമില്ല’; മൃഗാശുപത്രിയിലെ താത്കാലിക ജീവനക്കാരിയെ പുറത്താക്കിയതിനെ കുറിച്ച് ചാണ്ടി ഉമ്മൻ
advertisement
കുടുംബത്തിന്റെ ഏക വരുമാനം തനിക്ക് കിട്ടുന്ന തുച്ഛമായ ഈ ശബളമെന്നും ഇത് നഷ്ടമായാൽ മറ്റു മാർഗ്ഗങ്ങൾ ഒന്നും ഇല്ലെന്നും സതിയമ്മ പറഞ്ഞു. കരാർ പുതുക്കേണ്ട സമയമായിട്ടില്ല. ആറുമാസം കൂടുമ്പോഴാണ് കരാർ പുതുക്കുന്നത് എന്നും സതിയമ്മ കൂട്ടിച്ചേകർത്തു. എന്നാലും ജോലി തിരികെ കിട്ടും എന്ന പ്രതീക്ഷയിലാണ് സതിയമ്മ.