ജയിലിലെ കേടായ എക്സോസ്റ്റ് ഫാന്‍ നന്നാക്കുന്നതിന് ഇയാളെ സെല്ലിന് പുറത്തിറക്കിയിരുന്നു. ഓടുമേഞ്ഞ കെട്ടിടത്തിന് മുകളില്‍ ഫാനിരിക്കുന്ന ചുമരിലേക്കാണ് അധികൃതര്‍ പ്രതിയെ കയറ്റിവിട്ടത്. കെട്ടിടത്തിന് മുകളിലേക്ക് കയറിയ പ്രതിയെ ഏറെ നേരമായിട്ടും കാണാതായതോടെയാണ് ജയില്‍ അധികൃതര്‍ ഇയാള്‍ രക്ഷപ്പെട്ട വിവരം അറിയുന്നത്.
കെട്ടിടത്തിന് മുകളിലേക്ക് കയറിയ പ്രതി ഓടുമേഞ്ഞ മേല്‍ക്കൂരയിലേക്ക് കയറുകയും തുടര്‍ന്ന് സമീപത്തുളള മരത്തിലേക്ക് കയറി സമീപത്തെ സബ് രജിസ്ട്രാര്‍ വളപ്പിലേക്ക് കടക്കുകയുമായിരുന്നുവെന്നാണ് കരുതുന്നത്. ഉടന്‍ തന്നെ പ്രതിയ്ക്കായുളള അന്വേഷണം ഊർജിതമാക്കി.
advertisement
തുടര്‍ന്ന് പത്തുമണിയോടെ പ്രതിയെ ഗുരുവായൂര്‍ പോലീസ് പിടികൂടുകയായിരുന്നു. പാവറട്ടി പോലീസ് സ്റ്റേഷനില്‍ പോക്‌സോ കേസില്‍ പ്രതിയായി റിമാന്‍ഡിലായ ആളാണ് ശ്രീരാജ്. ഇയാളെ ജയിലിലെത്തിച്ച് അധികദിവസമായിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു.
Summary: A 22-year-old remand prisoner, who made a daring escape from the Chavakkad Sub-Jail in Thrissur, was apprehended by the Guruvayur police within hours of the incident. The accused, identified as Sreeraj from Malappuram, was recently remanded in a POCSO case registered at the Pavaratty police station. On Monday evening, jail authorities let him out of his cell to help repair a faulty exhaust fan located high on a wall.
