ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കാര്യങ്ങളടക്കം ആരോപിക്കുന്ന 'പോറ്റിയെ കേറ്റിയെ' പാരഡി ഗാനത്തില്‍ കേസെടുക്കേണ്ടതില്ലെന്ന് ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നിർദേശം. തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസിനാണ് നിർദേശം നൽകിയത്. ഗാനം നീക്കാന്‍ മെറ്റയ്ക്കും യൂട്യൂബിനും കത്ത് നല്‍കേണ്ടതില്ലെന്നും അറിയിച്ചു.
അയ്യപ്പ ഭക്തിഗാനത്തെ വികലമാക്കിയെന്നാരോപിച്ച് തിരുവാഭരണ പാത സംരക്ഷണസമിതിയാണ് പാരാതി നൽകിയത്.മനോഹരമായ ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചു എന്നും രാഷ്ട്രീയ ലാഭത്തിനുവേണ്ടിയാണ് പാട്ടിനെ വികലമാക്കിയത് എന്നും കാണിച്ചാണ് പരാതി. പരാതിയിൽ പാട്ട് തയ്യാറാക്കിയ
advertisement
ഗാനരചയിതാവ് കുഞ്ഞബ്ദുള്ള, ഡാനിഷ് മലപ്പുറം, സിഎംഎസ് മീഡിയ. സുബൈര്‍ പന്തല്ലൂര്‍ എന്നിവരെ പ്രതി ചേർത്ത് കേസെടുത്തിരുന്നു. ഇതിന് പിന്നാലെ സംസ്ഥാനത്തുട നീളം പരാതികൾ ലഭിച്ചിരുന്നു. എന്നാൽ ഈ പരാതികളലൊന്നും തുടർനടപടി സ്വീകരിക്കേണ്ട എന്നാണ് പൊലീസിന്റെ തീരുമാനം. കൃത്യമായ തെളിവുകളില്ലാതെ കേസുമായി മുന്നോട്ടുപോയാൽ കോടതിയിൽ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.
മുഖ്യമന്ത്രിയുടെ ഫോട്ടോ പാരഡിക്കൊപ്പം ചേര്‍ത്തതില്‍ ഗൂഢാലോചന സംശയിച്ചാണ് വിവരങ്ങള്‍ തേടി പൊലീസ് മെറ്റയ്ക്ക് കത്തയക്കാൻ തീരുമാനിച്ചത്. എന്നാൽ ഇതിലും തുടർനടപടി വേണ്ടെന്നാണ് തീരുമാനം.
