പാസ് പതിപ്പിക്കാത്ത വാഹനങ്ങള്‍ക്ക് നിലക്കലിലും മറ്റ് പ്രദേശങ്ങളിലും പാര്‍ക്കിങ് അനുവദിക്കില്ലെന്ന് ഡിജിപിയും വ്യക്തമാക്കിയിരുന്നു. എന്നാൽ മണ്ഡലകാലത്തിനു മണിക്കൂറുകൾ മാത്രം ശേഷിക്കെ പൊലീസിന് ഇതിനെക്കുറിച്ച് യാതൊരു അറിവും ഇല്ല. പാസ് നൽകുന്നത് സംബന്ധിച്ച് നിര്‍ദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് പൊലീസ് പറയുന്നു. നിര്‍ബന്ധമെങ്കില്‍ പാസിന് പകരം കേസില്‍ ഉള്‍പ്പെട്ട വണ്ടിയല്ലെന്ന് സര്‍ട്ടിഫിക്കറ്റ് തരാമെന്നാണ് ചില സ്റ്റേഷനുകളിൽനിന്ന് പറഞ്ഞത്.
ശബരിമലയില്‍ പൊലീസ് വിന്യാസം തുടങ്ങി
സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് പാസ് നിര്‍ബന്ധമാക്കിയത്. യാത്ര ചെയ്യുന്ന തീയതി ഉള്‍പ്പടെ രേഖപ്പെടുത്തിയ പാസ് വാഹനത്തിന്റെ മുന്നില്‍ പതിക്കണമെന്നാണ് പോലീസ് അറിയിച്ചിരുന്നത്. പാസ് ഉള്ള വാഹനങ്ങളെ മാത്രമെ നിലയ്ക്കലിൽ പാർക്ക് ചെയ്യാൻ അനുവദിക്കുകയുള്ളുവെന്ന് ശബരിമല അവലോകന യോഗങ്ങൾക്ക് ശേഷം പൊലീസ് വൃത്തങ്ങൾ അറിയിച്ചിരുന്നു.
advertisement
