ശബരിമലയില്‍ പൊലീസ് വിന്യാസം തുടങ്ങി
Last Updated:
പമ്പ :മണ്ഡല-മകരവിളക്ക് പൂജകള്‍ക്കായി നാളെ നട തുറക്കാനിരിക്കെ ശബരിമലയില്‍ പൊലീസ് വിന്യാസം ആരംഭിച്ചു. 5200 പൊലീസുകാരെയാണ് സുരക്ഷക്കായി നിയോഗിച്ചിരിക്കുന്നത്. എഡിജിപി അനില്‍കാന്തിന്റെ നേതൃത്വത്തില്‍ മൂന്ന് ഐജിമാര്‍ക്കാണ് സുരക്ഷാ ചുമതല.
സുരക്ഷാസംവിധാനങ്ങള്‍ വിലയിരുത്താന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഇന്ന് നിലയ്ക്കലിലെത്തും. അതേസമയം മണ്ഡലകാലത്തിന്റെ ആദ്യ ഘട്ടത്തില്‍ ആന്ധ്രാ-തെലങ്കാന പൊലീസ് സുരക്ഷ ഒരുക്കുന്നതിനായെത്തില്ല.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 15, 2018 8:24 AM IST


