അതേസമയം, യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ ചൊല്ലിയുണ്ടായ വിവാദത്തില്‍ മുതിര്‍ന്ന നേതാക്കള്‍ക്കടക്കം കടുത്ത അതൃപ്തിയുണ്ട്. സംഭവത്തില്‍ പോലീസ് കേസെടുത്തതോടെ പാര്‍ട്ടിക്ക് നാണക്കേടായെന്ന വിലയിരുത്തലിലാണ് നേതൃത്വം.
തെരഞ്ഞെടുപ്പ് സുതാര്യമായിരുന്നു എന്നതിൽ ഞങ്ങൾക്ക് യാതൊരു ആശങ്കയുമില്ല എന്നാണ് സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ പ്രതികരണം. യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏത് അന്വേഷണവും നടക്കട്ടെ,വിഷയത്തില്‍ പരാതി ആർക്കും കൊടുക്കാം. കെ സുരേന്ദ്രൻ നാളിതുവരെ വ്യാജ ആരോപണമല്ലാതെ ഒന്നും നടത്തിയിട്ടില്ല. തിരഞ്ഞെടുപ്പ് ജയിക്കാനും അട്ടിമറിക്കാനും ഉള്ളതാണെന്നാണ് സുരേന്ദ്രന്‍റെ ധാരണ. ഇലക്ഷൻ കമ്മീഷന് കൃത്യമായ വിശദീകണം നൽകും.അത്രത്തോളം കുറ്റമറ്റ രീതിയിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇലക്ഷൻ കമ്മീഷൻ വിഷയം ഗൗരവമായി എടുത്തത് സ്വാഗതം ചെയ്യുന്നുവെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
advertisement