TRENDING:

തിരിച്ചറിയൽ കാർഡുകൾ കൂട്ടത്തോടെ പെരുവഴിയിൽ ; പൊലീസ് അന്വേഷണം ആരംഭിച്ചു

Last Updated:

തുടര്‍ന്ന് കാര്‍ഡുകള്‍ കുട്ടി വാര്‍ഡ് കൗണ്‍സിലര്‍ മുഹമ്മദ് ഫെസിയെ ഏല്‍പ്പിച്ചു. കൗണ്‍സിലര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് എത്തിയത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡുകൾ പൊതുവഴിയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
advertisement

എറണാകുളം കളമശ്ശേരിയിലാണ് തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാര്‍ഡുകള്‍ കൂട്ടത്തോടെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്‍. വിടാക്കുഴ ഇലഞ്ഞിക്കുളത്ത് 230 കാര്‍ഡുകളാണ് വഴിയരികില്‍ കണ്ടെത്തിയത്. ഒറീസയിലെ മേല്‍വിലാസങ്ങളാണ് കാര്‍ഡിലുള്ളത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Yogi Adityanath Tests Covid Positive | ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കോവിഡ്സ്ഥിരീകരിച്ചു

കളമശ്ശേരി വിടാക്കുഴ ഇലഞ്ഞിക്കുളം കുന്നത്തേരി - മോസ്‌ക് റോഡിലാണ് തെരെഞ്ഞെടുപ്പ് ഐ ഡി കാര്‍ഡുകള്‍ കൂട്ടത്തോടെ തള്ളിയത്. പഴയതും പുതിയതുമായി 230 കാര്‍ഡുകളാണ് ഉള്ളത്. ഇന്നലെ വൈകിട്ടോടെ ഇതുവഴി പോയ ഒരു കുട്ടിയാണ് റോഡരികില്‍ കിടക്കുന്ന കാര്‍ഡുകള്‍ ആദ്യം കണ്ടത്.

advertisement

സാരിയുടുത്തുള്ള അഭ്യാസ പ്രകടനം; നർത്തകിയുടെ വീഡിയോ ഇന്റർനെറ്റിൽ വൈറലാകുന്നു

തുടര്‍ന്ന് കാര്‍ഡുകള്‍ കുട്ടി വാര്‍ഡ് കൗണ്‍സിലര്‍ മുഹമ്മദ് ഫെസിയെ ഏല്‍പ്പിച്ചു. കൗണ്‍സിലര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് എത്തിയത്.

ഒറീസയിലെ ബള്‍ഗ്രാര്‍ ജില്ലയിലെ മേല്‍വിലാസമാണ് കാര്‍ഡുകളിലുള്ളതെന്ന് കളമശ്ശേരി എസ് ഐ മാഹിന്‍

പറഞ്ഞു. സീലുകള്‍ ഉള്‍പ്പെടെ പരിശോധിച്ചതില്‍ നിന്ന് കാര്‍ഡ് ഒര്‍ജിനല്‍ ആണെന്ന നിഗമനത്തിലാണ് പൊലീസ്.

കാര്‍ഡിന്റെ ആധികാരികത പരിശോധിക്കുന്നതിനായി തെരഞ്ഞെടുപ്പ് കമ്മിഷന്റെ സഹായം പൊലീസ് തേടിയിട്ടുണ്ട്.

advertisement

വിടാക്കുഴ പ്രദേശത്ത് ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്നുണ്ട്. ഇവരിലാരെങ്കിലും കൊണ്ടുപോയി

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഇട്ടതാകാന്‍ സാധ്യതയുണ്ട്. പക്ഷേ 230 കാര്‍ഡുകള്‍ എങ്ങനെ ഒരുമിച്ച് വന്നതെന്നാണ് സംശയം. സംഭവത്തില്‍ കേസെടുത്തതായി പൊലീസ് അറിയിച്ചു.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തിരിച്ചറിയൽ കാർഡുകൾ കൂട്ടത്തോടെ പെരുവഴിയിൽ ; പൊലീസ് അന്വേഷണം ആരംഭിച്ചു
Open in App
Home
Video
Impact Shorts
Web Stories