അതേസമയം ഭാഗ്യലക്ഷ്മി ഉൾപ്പെടെയുള്ളവർ മര്‍ദ്ദിച്ചതില്‍ പരാതിയില്ലെന്നും തെറ്റു മനസിലായെന്നുമാണ് വിജയ് ഇന്നലെ മാധ്യമങ്ങളോടും പൊലീസിനോടും പറഞ്ഞത്. തുടർന്ന് രാത്രിയോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു. അശ്ലീല പരാമർശം നടത്തിയതിനെ തുടർന്ന് ഇയാൾ താമസിക്കുന്ന ലോഡ്ജ് മുറിയിലെത്തിയാണ് ഭാഗ്യലക്ഷ്മി ഉൾപ്പെടെയുള്ളവർ കൈയേറ്റം ചെയ്തത്. .ഫേസ്ബുക്കിലൂടെ ലൈവായി വിഡിയോ കാണിച്ചു കൊണ്ടായിരുന്നു പ്രതിഷേധം. വിജയിനെക്കൊണ്ടു പരസ്യമായി മാപ്പു പറയിപ്പിച്ച ശേഷമാണു സംഘം മടങ്ങിയത്.
സംഭവത്തിൽ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് മൂവർക്കുമെതിരെ തമ്പാനൂർ പൊലീസ് കേസെടുത്തത്. വീടു കയറി അക്രമിച്ചെന്നും മൊബൈൽ, ലാപ്ടോപ്പ് എന്നിവ അപഹരിച്ചെന്നുമാണു പരാതി. ഡോ. വിജയ് പി.നായർ എന്ന പേരിലാണ് ഇയാൾ യൂട്യൂബ് ചാനൽ നടത്തുന്നത്. സൈക്കോളജിയിൽ ഡോക്ടറേറ്റ് ഉണ്ടെന്നാണ് ഇയാളുടെ അവകാശവാദം.
advertisement