ഇന്റർഫേസ് /വാർത്ത /Buzz / 'തെറി വിളിച്ചപ്പോ നിങ്ങളെവിടെയായിരുന്നു? കേസ് കൊടുത്തിട്ടു പോലും നടപടിയുണ്ടായില്ല, സഹികെട്ട് ചെയ്തതാ': ഭാഗ്യലക്ഷ്മി

'തെറി വിളിച്ചപ്പോ നിങ്ങളെവിടെയായിരുന്നു? കേസ് കൊടുത്തിട്ടു പോലും നടപടിയുണ്ടായില്ല, സഹികെട്ട് ചെയ്തതാ': ഭാഗ്യലക്ഷ്മി

പ്രതിഷേധത്തിലെ ദൃശ്യങ്ങൾ

പ്രതിഷേധത്തിലെ ദൃശ്യങ്ങൾ

പോലീസിനും മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും വരെ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല എന്ന് ഭാഗ്യലക്ഷ്മി

  • Share this:

യൂട്യൂബ് ചാനൽ വഴി സ്ത്രീകളെ അശ്ലീലം കലർന്ന രീതിയിൽ പരാമർശിച്ച യൂട്യൂബർക്ക് നേരെ കരിയോയിൽ പ്രയോഗം നടത്തിയ ശേഷം പ്രതികരണവുമായി ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ഭാഗ്യലക്ഷ്മിയുടേയും ബിഗ് ബോസ് മത്സരാർത്ഥിയായിരുന്ന ദിയ സനയുടേയും നേതൃത്വത്തിലെ സ്ത്രീകളുടെ സംഘമാണ് വിജയ് പി. നായർ എന്ന വ്യക്തിയുടെ തിരുവനന്തപുരം ഗാന്ധാരി അമ്മൻ കോവിൽ റോഡിലുള്ള വീട്ടിലെത്തി കരിയോയിൽ ഒഴിച്ചത്. ഏതാണ്ട് പത്തു മിനിറ്റോളം നീളുന്ന വാഗ്വാദത്തിനിടെ ഇയാൾ ചെയ്തുവെന്നാരോപിക്കുന്ന കൃത്യങ്ങൾ പ്രതിഷേധക്കാരുടെ സംഘം ചോദ്യം ചെയ്യുകയും ചെയ്‌തു. സംഭവം പ്രതിഷേധത്തിൽ പങ്കെടുത്തവരുടെ ഫേസ്ബുക് ലൈവ് വഴി സ്ട്രീം ചെയ്യുകയും ചെയ്‌തു.

എന്നാൽ പോലീസിൽ പരാതി കൊടുത്തിട്ടു പോലും പ്രതികരണമില്ലാത്ത നിലയിൽ ചെയ്തതാണെന്ന് ഭാഗ്യലക്ഷ്മി. പരാതി നൽകി ഒരാഴ്ചയോളം കാത്തു. മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും മുൻപാകെ വരെ പരാതി സമർപ്പിച്ചിട്ടും പ്രതികരണമില്ലെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു.

"ഇപ്പോള്‍ എല്ലാവരും അടിച്ചെന്നൊക്കെ കുറ്റപ്പെടുത്തുമ്പോള്‍ ആക്ഷേപിച്ചപ്പോള്‍ നിങ്ങളൊക്കെ എവിടെയായിരുന്നു എന്നാണ് ചോദിക്കാനുള്ളത്. ലോക്ഡൗൺ ആയതോടെ സൈബർ ഇടങ്ങളിൽ സ്ത്രീകളെ മോശമാക്കി ചിത്രീകരിച്ചും പറഞ്ഞും ഒട്ടേറെ വിഡിയോകൾ വരുന്നുണ്ട്. ഇതൊന്നും കാണണ്ട എന്നു കരുതി ഫെയ്സ്ബുക്ക് പോലും ‍ഞാൻ ഉപേക്ഷിച്ചു... കേസു കൊടുത്താൽ പോലും നടപടി ഇല്ലെങ്കിൽ പിന്നെ ഇതല്ലാതെ എന്തു ചെയ്യാനാണ്. അങ്ങനെയാണ് വീടു കണ്ടുപിടിച്ച് അവിടെ പോയി അയാളെ കൊണ്ട് മാപ്പുപറയിച്ചത്. പിടിച്ചെടുത്ത ലാപ്ടോപ്പ് പൊലീസിന് കൈമാറും. വേറെ നിവൃത്തിയില്ലാതെ ചെയ്തതാണ്. ഇനി വരുന്ന നടപടി നേരിടുക തന്നെ." ഭാഗ്യലക്ഷ്മി മനോരമ ന്യൂസിനോട് പറഞ്ഞ വാക്കുകൾ ഇങ്ങനെ.

"vitrix scene എന്ന യൂട്യൂബ് ചാനലിലൂടെ Dr. Vijay P Nair എന്നയാള്‍ കേരളത്തിലെ മുഴുവന്‍ ഫെമിനിസ്റ്റുകളെയും അപമാനിച്ചുകൊണ്ട് ലൈംഗിക ചുവയുള്ള വാക്കുകള്‍ ഉപയോഗിച്ച് അപകീര്‍ത്തിപ്പെടുത്തിയിരിക്കുകയാണ്.

14.08.2020 ന് ആണ് ഈ വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്.

വീഡിയോയിലുടനീളം, ‘കളി’, ‘പരിപാടി’, ‘വെടി’ തുടങ്ങിയ പ്രയോഗങ്ങളും, ദ്വയാര്‍ത്ഥ പ്രയോഗങ്ങളും നടത്തുകയും മുഴുവന്‍ ഫെമിനിസ്റ്റുകളും ശരീരം വിറ്റ് ജീവിക്കുന്നവരാണെന്നാരോപിക്കുകയും ചെയ്യുന്നു" എന്ന് പ്രതിഷേധക്കാരിൽ ഒരാളായ ശ്രീലക്ഷ്മി അറയ്ക്കല്‍ നൽകിയ പരാതിയിൽ പറയുന്നു.

ഇയാളിൽ നിന്നും പിടിച്ചെടുത്ത ലാപ്ടോപ്പ് ഉൾപ്പെടെയുള്ള ഉപകരണങ്ങൾ പോലീസ് സ്റ്റേഷനിൽ കൊണ്ടുപോവുകയും ചെയ്‌തു.

First published:

Tags: Activists, Attack on youtuber, Bhagyalakshmi, Lewd/obscene gesture