TRENDING:

കാഴ്ചശക്തിയില്ലാത്ത ലോട്ടറി വിൽപ്പനക്കാരനെ പഴയ ടിക്കറ്റ് കബളിപ്പിച്ച സംഭവം: അന്വേഷണം ഊർജിതമാക്കി പൊലീസ്

Last Updated:

സെപ്തംബർ 15 നാണ് കാഴ്ചശക്തിയില്ലാത്ത പത്തിരിപ്പാല സ്വദേശി അനിൽകുമാറിൽ നിന്നും ലോട്ടറി ടിക്കറ്റുകൾ തട്ടിയെടുത്ത് പകരം പഴയ ടിക്കറ്റുകൾ നൽകി കബളിപ്പിച്ചത്. 

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പാലക്കാട്: പത്തിരിപ്പാലയില്‍ കാഴ്ചശക്തിയില്ലാത്ത ലോട്ടറി വില്‍പ്പനക്കാരനെ കബളിപ്പിച്ച് ലോട്ടറിടിക്കറ്റുകള്‍ തട്ടിയെടുത്ത സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് അന്വേഷണം. മങ്കര പൊലീസാണ് അന്വേഷണം നടത്തുന്നത്.
അനില്‍കുമാര്‍
അനില്‍കുമാര്‍
advertisement

പൊലീസിനൊപ്പം നാട്ടുകാരും വിഷയത്തിൽ സജീവമായി ഇടപെടുന്നുണ്ട്. സെപ്തംബർ 15 നാണ് കാഴ്ചശക്തിയില്ലാത്ത പത്തിരിപ്പാല സ്വദേശി അനിൽകുമാറിൽ നിന്നും ലോട്ടറി ടിക്കറ്റുകൾ തട്ടിയെടുത്ത് പകരം പഴയ ടിക്കറ്റുകൾ നൽകി കബളിപ്പിച്ചത്.  ലോട്ടറിവിറ്റ് ഉപജീവന മാര്‍ഗം കണ്ടെത്തിയിരുന്ന  അനില്‍കുമാറിനോട് വലിയ ക്രൂരതയാണ് ബൈക്കിൽ തട്ടിപ്പുകാരന്‍ നടത്തിയത്.

കാഴ്ചയില്ലാത്ത അനില്‍കുമാറില്‍ നിന്നു ലോട്ടറി ടിക്കറ്റ് വാങ്ങാനെന്ന വ്യാജേന, ടിക്കറ്റുകള്‍ വാങ്ങി പരിശോധിച്ചു. ഇതിനിടെ താന്‍ മുന്‍പെടുത്ത ടിക്കറ്റിന്,  ആയിരം രൂപ സമ്മാനം അടിച്ചിട്ടുണ്ടെന്നും പണം നല്‍കാമോയെന്നും ചോദിച്ചു. എന്നാല്‍ ടിക്കറ്റ് കാണാന്‍ കഴിയാത്തതിനാല്‍ അങ്ങനെ പണം നല്‍കാറില്ലെന്ന് അനില്‍കുമാര്‍ മറുപടി നല്‍കി.

advertisement

Also Read-കാട്ടുപന്നിയുടെ ക്ഷുദ്രജീവി പദവി; വനം മന്ത്രി ശശീന്ദ്രൻ നിയമസഭയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് ആരോപണം

ഇതോടെ ഇയാള്‍ ടിക്കറ്റുകള്‍ തിരിച്ചു നല്‍കി മടങ്ങി. എന്നാല്‍ മറ്റൊരാള്‍ക്ക് ടിക്കറ്റ് വിറ്റപ്പോഴാണ് താന്‍ കബളിപ്പിക്കപ്പെട്ട വിവരം അനില്‍ കുമാര്‍ അറിയുന്നത്. പരിശോധിക്കാന്‍ വാങ്ങിയ 11  ടിക്കറ്റുകള്‍ക്ക് പകരം പഴയ ടിക്കറ്റുകളാണ് തിരിച്ചു നല്‍കിയിരുന്നത്.

അനില്‍കുമാറിന് പിന്തുണയുമായി നാട്ടുകാരും ഒപ്പമുണ്ട്. മുസ്ലീം ലീഗ് മണ്ണൂര്‍ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ അനില്‍കുമാറിന് സഹായം നല്‍കി. കുറ്റക്കാരനെ ഉടന്‍ പിടികൂടണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു. ഭാര്യയും രണ്ടു മക്കളുമുള്ള അനിൽകുമാർ ലോട്ടറി വിറ്റാണ് വരുമാനം കണ്ടെത്തിയിരുന്നത്.

advertisement

ലോട്ടറി അടിച്ചതായി പറഞ്ഞ് യുവതിയെ 60 ലക്ഷത്തോളം പറ്റിച്ചയാൾ 10 വർഷത്തിനു ശേഷം പിടിയിൽ

വിദേശ ലോട്ടറി അടിച്ചെന്ന് തെറ്റിദ്ധരിപ്പിച്ച് തൃപ്പൂണിത്തുറ സ്വദേശിനിയിൽ നിന്ന് 60 ലക്ഷത്തോളം രൂപ തട്ടിയെടുത്ത സംഭവത്തിൽ പ്രതി പിടിയിൽ. സംഭവം നടന്ന് പത്ത് വർഷത്തിന് ശേഷമാണ് പ്രതിയായ ഗുജറാത്ത് സ്വദേശി നവീൻ ബുലുശാലി(35) പിടിയിലാകുന്നത്.

ഗുജറാത്ത് കച്ച് ജില്ലയിലെ ബൂച്ച് സ്വദേശിയാണ് നവീൻ ബലുശാലി. 2012 ലാണ് 25 ലക്ഷം യുഎസ് ഡോളർ മൂല്യമുള്ള വിദേശ ലോട്ടറി അടിച്ചെന്ന് തൃപ്പൂണിത്തുറ സ്വദേശിനിയെ നവീൻ തെറ്റിദ്ധരിപ്പിക്കുന്നത്. ലോട്ടറി തുക ലഭിക്കാനായി സർവീസ് ചാർജ്, ടാക്സ്, പ്രോസസിങ് ഫീസ്, ഡോക്യുമെന്റ് വെരിഫിക്കേഷൻ എന്നിവയ്ക്കായി പണം ആവശ്യപ്പെട്ടു.

advertisement

22 അക്കൗണ്ടുകളിലേക്കായി പണം നിക്ഷേപിക്കാനായിരുന്നു ആവശ്യപ്പെട്ടത്. ഇതനുസരിച്ച് 60 ലക്ഷത്തോളം രൂപ യുവതിയെ വിവിധ അക്കൗണ്ടുകളിലേക്കായി നിക്ഷേപിച്ചു. പണം ലഭിച്ച ശേഷം ഇയാൾ ഒളിവിൽ പോയി. തുടർന്ന് ഇയാൾക്കെതിരെ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പരാതിയിൽ ഹിൽപാലസ് പൊലീസ് അന്ന് അന്വേഷണം നടത്തിയെങ്കിലും നവീനെ പിടികൂടാനായില്ല. കൊച്ചി സിറ്റി സൈബർ ക്രൈം പൊലീസാണ് മുംബൈയിൽ നിന്ന് നവീൻ ബലുശാലിയെ ഇപ്പോൾ പിടികൂടിയത്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
കാഴ്ചശക്തിയില്ലാത്ത ലോട്ടറി വിൽപ്പനക്കാരനെ പഴയ ടിക്കറ്റ് കബളിപ്പിച്ച സംഭവം: അന്വേഷണം ഊർജിതമാക്കി പൊലീസ്
Open in App
Home
Video
Impact Shorts
Web Stories