തിരുവനന്തപുരം കോട്ടൂർ, അഗസ്ത്യവനത്തിനുള്ളിലെ പേപ്പാറ വന്യജീവി സങ്കേത പരിധിയിൽ വരുന്ന പൊടിയം ഉന്നതിയിൽ വെച്ചായിരുന്നു സംഭവം. കുറ്റിച്ചൽ പഞ്ചായത്തിൽ വനത്തിനുള്ളിൽ വരുന്ന ഏക പോളിങ് സ്റ്റേഷനാണ് പൊടിയത്തുള്ളത്. ഇവിടെ ഡ്യൂട്ടിക്ക് എത്തിയ ഉദ്യോഗസ്ഥനാണ് പാമ്പുകടിയേറ്റത്. പൊടിയത്ത് പോളിങ് സ്റ്റേഷന് തൊട്ടുതാഴെയുള്ള വനത്തിനുള്ളിലെ വെള്ളച്ചാട്ടത്തിൽ കുളിക്കാൻ പോയപ്പോഴാണ് അനീഷിന് പാമ്പുകടിയേറ്റതെന്നാണ് വിവരം. കടിയേറ്റ ഉടൻ തന്നെ സഹപ്രവർത്തകർ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
December 09, 2025 7:39 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തിരുവനന്തപുരത്ത് വനത്തിനുള്ളിൽ ഇലക്ഷൻ ഡ്യൂട്ടിയ്ക്കെത്തിയ പോലീസ് ഉദ്യോഗസ്ഥന് പാമ്പുകടിയേറ്റു
