ഇന്നലെയായിരുന്നു ഭാര്യ ഷീനയെ അദ്ദേഹം വീണ്ടും വിവാഹം കഴിച്ചത്. ഇതിനെ തുടർന്ന് സാമൂഹിക മാധ്യമങ്ങളിൽ ചിലർ അദ്ദേഹത്തിനെതിരെ കൊലവിളി മുഴക്കിയിരുന്നു. ഫത്വ കൗൺസിലും അദ്ദേഹത്തിനെതിരെ രംഗത്ത് വന്നിരുന്നു.
Also Read- ‘വിശ്വാസികൾ പ്രതിരോധിക്കും’; ഷുക്കൂർ വക്കീലിനെതിരെ ഭീഷണിയുമായി ഫത്വ കൗൺസിൽ
advertisement
സ്പഷ്യൽ മാര്യേജ് ആക്ട് പ്രകാരം ബസുക്കളെയും സഹപ്രവർത്തകരെയും സാക്ഷികളാക്കിയാണ് അഡ്വ. സി. ഷുക്കൂറും ഭാര്യ ഷീനയും 28 വർഷങ്ങൾക്ക് ശേഷം വീണ്ടും വിവാഹിതരായത്. കല്യാണത്തിൽ പങ്കെടുക്കാൻ സാമൂഹിക രാഷ്ട്രിയ രംഗത്തുള്ളവരും എത്തിയിരുന്നു.
Also Read- മൂന്ന് പെൺമക്കളുടെ സാന്നിധ്യത്തിൽ ഒരിക്കൽ കൂടി വിവാഹിതരായി ഷുക്കൂർ വക്കീലും ഷീനയും
തങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി നിലകൊണ്ട മാതാപിതാക്കളിൽ അഭിമാനിക്കുന്നുവെന്ന് അഭിഭാഷക ദമ്പതിമാരുടെ പെൺമക്കൾ പറഞ്ഞു. 1994 ഒക്ടോബർ ആറിനായിരുന്നു ഇരുവരുടെയും ആദ്യ വിവാഹം.