നടനും അഭിഭാഷകനുമായ ഷുക്കൂറും ഭാര്യ ഷീനയും വീണ്ടും വിവാഹിതരായി. കാസർഗോഡ് ചെറുവത്തൂർ സ്വദേശിയായ ഷൂക്കൂറും പാലക്കാട് സ്വദേശിനിയായ ഷീനയുടെയും വിവാഹം കഴിഞ്ഞ് 29 വർഷത്തിനു ശേഷമാണ് നേരത്തേ പ്രഖ്യാപിച്ചതു പോലെ മാർച്ച് എട്ട് വനിതാ ദിനത്തിൽ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വീണ്ടും വിവാഹിതരായത്. ഷുക്കൂറിന്റേയും ഷീനയുടേയും മൂന്നു പെൺമക്കളുടെ സാന്നിധ്യത്തിൽ കാഞ്ഞങ്ങാട് സ്ഥിതിചെയ്യുന്ന ഹോസ്ദുർഗ്ഗ് സബ്ബ് രജിസ്ട്രാർ ഓഫീസിൽ ബുധനാഴ്ച രാവിലെയായിരുന്നു വിവാഹം.
Also Read- ഷുക്കൂർ വക്കീലും ഭാര്യ ഷീനയും 29 വർഷത്തിനുശേഷം വീണ്ടും വിവാഹിതരാകുന്നുതെന്തുകൊണ്ട്?
മുസ്ലിം വ്യക്തി നിയമത്തിലെ വ്യവസ്ഥ മറികടക്കാനും സ്വത്തുക്കളുടെ അവകാശം പൂര്‍ണമായും പെണ്‍മക്കള്‍ക്ക് കൂടി ലഭിക്കാനാണ് സ്പെഷ്യല്‍ മാര്യേജ് നിയമപ്രകാരം ഇരുവരും വീണ്ടും വിവാഹിതരായത്.
ഭാര്യ ഷീനയെ താൻ ഒരിക്കൽകൂടി വിവാഹം കഴിക്കുകയാണെന്നുള്ള ഷുക്കൂറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. 1994 ഒക്ടോബർ 6നായിരുന്നു ഷുക്കൂർ വക്കീലും ഷീനയും വിവാഹിതരായത്. സ്പെഷ്യല്‍ മാര്യേജ് നിയമപ്രകാരം വീണ്ടും വിവാഹം ചെയ്യുന്നുവെന്നായിരുന്നു അദ്ദേഹം അറിയിച്ചിരുന്നത്.
‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലെ ഷുക്കൂർ വക്കീൽ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കയ്യടി നേടിയ നടനുമാണ് അഭിഭാഷകനായ ഷുക്കൂർ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.